Latest News

ജനങ്ങള്‍ക്ക് പുതുവത്സര സമ്മാനം: സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ കുറച്ചു

സബ്സിഡി ഉളള പാചകവാതക സിലിണ്ടറിന് 5.91 രൂപയും കുറച്ചു

gas cylinder, gas price hike
A worker unloads liquefied petroleum gas (LPG) cooking cylinders from a supply truck outside a distribution centre in the western Indian city of Ahmedabad February 19, 2015. India may slash its food and fuel subsidy bill by about $8 billion in next week's budget, two sources said, but despite the impressive headline, the cut is not as radical as free market champions had hoped for in Prime Minister Narendra Modi's first full budget. REUTERS/Amit Dave (INDIA – Tags: BUSINESS ENERGY POLITICS) – RTR4QDPH
ന്യൂഡല്‍ഹി: പാചകവാതക ഗ്യാസിന് വില കുറച്ച് ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം. സബ്സിഡി ഉളള പാചകവാതക സിലിണ്ടറിന് 5.91 രൂപ കുറച്ചപ്പോള്‍ സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ 50 പൈസ കുറച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

14.2 കി.ഗ്രാം ഭാരമുളള സബ്സിഡിയുളള സിലിണ്ടറിന് രാജ്യതലസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 494.99 രൂപയായിരിക്കും വില. നിലവില്‍ 500.90 രൂപയാണ് വില. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. ഡിസംബര്‍ 1ന് സബ്സിഡിയുളള പാചകവാതകത്തിന് 6.52 രൂപ കുറച്ചിരുന്നു. നിരന്തരമായി ആറ് തവണ വില കൂടിയതിന് ശേഷമായിരുന്നു വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്ന നിലയില്‍ ആണ് പാചകവാതക വില എത്തിയിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Non subsidised lpg cylinder price cut by rs 120

Next Story
ഏഴ് വര്‍ഷം മുമ്പ് ഐഫോണ്‍ 4 വാങ്ങാന്‍ കിഡ്നി വിറ്റ യുവാവ് രോഗശയ്യയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com