ചെന്നൈ: അബ്രാഹ്മണരായ ശാന്തിമാരെ നിയമിക്കാൻ ധൈര്യം കാണിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ആ തീരുമാനം എടുക്കാൻ ആർജ്ജവം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കമൽഹാസൻ. ട്വിറ്ററിലൂടെയാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്. ഇംഗ്ലീഷിലും തമിഴിലും ദേവസ്വം ബോർഡ് നിയമനത്തെ പുകഴ്ത്തി കമൽഹാസൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

”സബാഷ് തിരുവിതാകൂർ ദേവസ്വം ബോർഡ്. 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം സാര്‍ഥകമായിരിക്കുന്നു” എന്നാണ് കമൽഹാസൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കാനുള്ള കേരള സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് നേരത്തെ സ്റ്റാലിനും വൈകോയും രംഗത്ത് എത്തിയിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് 6 ദലിതർ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook