ന്യൂഡല്‍ഹി: തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേജ്രിവാളിനെ കൂടാതെ അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരേയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More: Non-bailable warrants against Arvind Kejriwal, Manish Sisodia, Yogendra Yadav

അഡ്വ. സുരേന്ദ്ര കുമാര്‍ ശര്‍മ എന്നയാളാണ് പരാതിക്കാരന്‍. 2013ലെ കേസില്‍ ഹാജരാകാതിരുന്നതിനാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി നടപടി സ്വീകരിച്ചത്. കേസില്‍ ബുധനാഴ്ച്ച കോടതി വീണ്ടും വാദം കേള്‍ക്കും. 2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ടിക്കറ്റില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.പി പ്രവര്‍ത്തകര്‍ സമീപിച്ചെന്നും എന്നാല്‍ പിന്നീട് വഞ്ചിച്ചെന്നും ആയിരുന്നു പരാതി.

aam aadmi party, aap gujarat, lok sabha elections, election news, elections 2019, arvind kejriwal, Hasmukh Patel, Bhemabhai Choudhary, Rameshbhai Thakkar, Nareshbhai Nabhani, Maganbhai Pala

കേജ്രിവാളിനെ കൂടാതെ അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരേയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്

നേരത്തേ ശര്‍മ്മ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും എഎപി ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. പിന്നീട് തന്നെ അവഹേളിക്കുന്ന രീതിയില്‍ എഎപി നേതാക്കള്‍ പരാമര്‍ശം നടത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook