scorecardresearch

സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടതായും എന്നാൽ നായിക്ക് അനുകൂല നടപടി എടുത്തില്ലെന്നും എന്‍ഫോഴ്സ്മെന്റ്

കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടതായും എന്നാൽ നായിക്ക് അനുകൂല നടപടി എടുത്തില്ലെന്നും എന്‍ഫോഴ്സ്മെന്റ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

International speaker on Islam, Zakir Naik during his speech at the Azam Campus in Pune, October 19, 2008.

മും​ബൈ: ക​ള്ള​പ്പ​ണ ഇടപാട് കേ​സി​ൽ മു​സ്‌​ലിം മ​ത​പ്ര​ഭാ​ഷ​ക​ൻ സാ​ക്കിര്‍ നാ​യി​ക്കി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട്. മും​ബൈ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. നാ​യി​ക്ക് അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കാട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നല്‍കിയ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

Advertisment

കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടതായും എന്നാൽ നായിക്ക് അനുകൂല നടപടി എടുത്തില്ലെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കേസെടുത്തത്.

നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ 18.37 കോടി രൂപയുടെ ആസ്തി കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ്, ബാങ്ക് ബാലന്‍സ്, മ്യൂച്വല്‍ ഫണ്ട് രീതിയിലുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്.

കഴിഞ്ഞവര്‍ഷം നവംബറിലാണ് ഐ.ആര്‍.എഫിനെതിരെ പണ തട്ടിപ്പ് കേസ് രജിസ്റ്റ് ചെയ്തത്. എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. നായിക്കിന്റെ നേതൃത്വത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തി നടന്നുവെന്നും മറ്റു മതസ്ഥരെ ആക്ഷേപിച്ചുമെന്നുമാണ് കേസ്.

Advertisment
Zakir Naik Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: