ന്യൂഡെല്‍ഹി: ദേശസ്നേഹത്തിന്റെ കാര്യത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഒരു വ്യക്തിയുടെ രാജ്യസ്നേഹം എത്രയുണ്ടെന്ന് മറ്റൊരാള്‍ക്ക് അളക്കാനുള്ള അവകാശമില്ലെന്ന് ഭഗവത് പറഞ്ഞു. പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരിയുടെ മൈ ഫൈവ് ഇയേഴ്‌സ് ഓഫ് ഡിസ്‌കവറിങ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു ഭഗവതിന്റെ പ്രസ്താവന.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും സര്‍ക്കാരാണെങ്കിലും മറ്റുള്ളവരുടെ രാജ്യസ്നേഹം പരിശോധിക്കാനുള്ള അവകാശമില്ല. ജനങ്ങള്‍ക്ക് മേല്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഭഗവതിന്റെ പരാമര്‍ശം. മറ്റ് രാജ്യങ്ങളുടെ ഗുരുവായി മാറാന്‍ ഇന്ത്യയ്ക്ക് ശക്തിയുണ്ട്. ചായ്‍വുകളില്ലാതെ സത്യത്തിന്റെ പക്ഷത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തനം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ