scorecardresearch

ഒരാളുടെ രാജ്യസ്നേഹം അളക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല: മോഹന്‍ ഭഗവത്

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും സര്‍ക്കാരാണെങ്കിലും മറ്റുള്ളവരുടെ രാജ്യസ്നേഹം പരിശോധിക്കാനുള്ള അവകാശമില്ല

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും സര്‍ക്കാരാണെങ്കിലും മറ്റുള്ളവരുടെ രാജ്യസ്നേഹം പരിശോധിക്കാനുള്ള അവകാശമില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, CPI-BJP, സിപിഐ -ബിജെപി ചർച്ച, Mohan Bhagwath, മോഹൻ ഭഗവത്, ആർഎസ്എസ്, RSS

ന്യൂഡെല്‍ഹി: ദേശസ്നേഹത്തിന്റെ കാര്യത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഒരു വ്യക്തിയുടെ രാജ്യസ്നേഹം എത്രയുണ്ടെന്ന് മറ്റൊരാള്‍ക്ക് അളക്കാനുള്ള അവകാശമില്ലെന്ന് ഭഗവത് പറഞ്ഞു. പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരിയുടെ മൈ ഫൈവ് ഇയേഴ്‌സ് ഓഫ് ഡിസ്‌കവറിങ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു ഭഗവതിന്റെ പ്രസ്താവന.

Advertisment

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും സര്‍ക്കാരാണെങ്കിലും മറ്റുള്ളവരുടെ രാജ്യസ്നേഹം പരിശോധിക്കാനുള്ള അവകാശമില്ല. ജനങ്ങള്‍ക്ക് മേല്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഭഗവതിന്റെ പരാമര്‍ശം. മറ്റ് രാജ്യങ്ങളുടെ ഗുരുവായി മാറാന്‍ ഇന്ത്യയ്ക്ക് ശക്തിയുണ്ട്. ചായ്‍വുകളില്ലാതെ സത്യത്തിന്റെ പക്ഷത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തനം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Mohan Bhagwat Bjp New Delhi Patriotism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: