ന്യൂഡൽഹി: 2018ലെ രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഇക്കുറി മൂന്ന് പേരാണ് പുരസ്കാരത്തിന് അർഹരായത്. ഫ്രാന്‍സെസ് എച്ച് ആര്‍നോള്‍ഡ്, ജോര്‍ജ് പി സ്മിത്ത്, സര്‍ ഗ്രിഗറി പി വിന്‍റര്‍ എന്നിവരാണ് ജേതാക്കൾ. പ്രോട്ടീനുകളെ കുറിച്ച് പഠിക്കാനുളള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.

അമേരിക്കക്കാരിയായ ഫ്രാൻസെസ് എച്ച് അർനോൾഡിനാണ് പുരസ്കാരത്തിന്റെ പകുതി സമ്മാനിക്കുക. മറുപകുതി ജോർജ് പി സ്മിത്തും(അമേരിക്ക) ഗ്രിഗറി പി വിന്ററും(ബ്രിട്ടൻ) പങ്കിടും.

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കാണ് മൂവരും ചേർന്ന് പരിഹാരം കണ്ടെത്തിയിരിക്കുന്നതെന്നാണ് അക്കാദമിയുടെ വിലയിരുത്തൽ. ഡാർവിന്റെ തിയറിയെ അടിസ്ഥാനമാക്കിയാണ് ഇവർ ഗവേഷണം നടത്തിയത്.

സമാധാനത്തിനുളള ഈ വർഷത്തെ നൊബേൽ സമ്മാനം വെളളിയാഴ്ച നോർവേയിൽ വച്ച് പ്രഖ്യാപിക്കും. സ്വീഡനിൽ വരുന്ന തിങ്കളാഴ്ചയാണ് സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേൽ. സാഹിത്യത്തിനുളള നോബേൽ സമ്മാനം ഈവർഷം പ്രഖ്യാപിക്കില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ