സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന് യുഎസിൽ നിന്നുള്ള മൂന്ന് സാമ്പത്തിക വിദഗ്ധർ അർഹരായി. അപ്രതീക്ഷിത പരീക്ഷണങ്ങൾ അഥവാ “പ്രകൃതി പരീക്ഷണങ്ങൾ” എന്ന് വിളിക്കപ്പെടുന്ന പരീക്ഷണങ്ങളിൽ നിന്ന് നിഗമനങ്ങളിൽ നിന്ന് എത്തുച്ചേരുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച പഠനങ്ങൾക്കാണ് പുരസ്കാരം.
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് കാർഡ്, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ജോഷ്വ ആംഗ്രിസ്റ്റ്, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നുള്ള ഗൈഡോ ഇംബെൻസ് എന്നിവരാണ് പുരസ്കാര ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞർ.
മൂന്ന് ശാസ്ത്രജ്ഞരും “സാമ്പത്തിക ശാസ്ത്രത്തിലെ അനുഭവത്തിലടിസ്ഥാനമാക്കിയ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്” എന്ന് നോബേൽ പുരസ്കാരം നൽകുന്ന റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രസ്താവനയിൽ പറഞ്ഞു.
Also Read: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിനും