സ്റ്റോക്ക്ഹോം: സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം ഓൾഗ തൊകാർചുക്കിനും പീറ്റർ ഹൻഡ്കെയ്ക്കും . 2018, 19 വർഷങ്ങളിലെ പുരസ്കാരങ്ങൾ സ്വീഡിഷ് അക്കാദമി ഒന്നിച്ചാണു പ്രഖ്യാപിച്ചത്. ഓസ്ടേലിയൻ എഴുത്തുകാരനായ പീറ്റർ ഹൻഡ്കെയാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. 2018 ലെ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർചുക്കിനു ലഭിച്ചു.
Watch the very moment the Nobel Prizes in Literature for 2018 and 2019 are announced.
Presented by Mats Malm, Permanent Secretary of the Swedish Academy.
#NobelPrize pic.twitter.com/q0KkCsBer9— The Nobel Prize (@NobelPrize) October 10, 2019
ലൈംഗികാരോപണങ്ങളുടെയും സാമ്പത്തിക അഴിമതികളുടെയും പശ്ചാത്തലത്തിൽ സാഹിത്യത്തിനുളള നൊബേല്‍ സമ്മാനം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നില്ല. 2018 ലെ പുരസ്കാരം 2019ല്‍ നല്‍കുമെന്നാണ് അക്കാദമി അറിയിച്ചത്. ‘മീ ടൂ’ ക്യാംപെയിനെത്തുടര്ന്നുണ്ടായ വെളിപ്പെടുത്തലുകളാണ് അക്കാദമിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.
Read Also: ഗോൾമുഖം എന്ന ദ്വീപ്
സ്വീഡിഷ് അക്കാദമിയിൽ ദീർഘകാലം പുരസ്കാരനിര്‍ണയ സമിതി അംഗമായിരുന്ന കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ജോൻ കോഡ് ആര്‍നോള്‍ട്ടിനുനേരെ 18 സ്ത്രീകളാണ് ലൈംഗികാരോപണം ഉന്നയിച്ചത്. 20 വർഷത്തോളം ആർനോൾട്ട് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം.
ലൈംഗികാരോപണം കാരണം സാഹിത്യ നൊബേല്‍ പ്രഖ്യാപനം മുടങ്ങുന്നത് സ്വീഡിഷ് അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. 1786 ൽ രൂപം കൊണ്ട അക്കാദമി സാഹിത്യ നൊബേല്‍ പുരസ്കാരം ആര്‍ക്കും നല്‍കാതിരുന്ന വര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. അര്‍ഹരായ ആരെയും കണ്ടെത്താന്‍ കഴിയാതിരുന്നതിനാൽ 1915, 1919, 1925, 1926, 1927, 1936, 1949 വർഷങ്ങളിൽ അക്കാദമി പുരസ്കാരം നൽകിയിരുന്നില്ല.