വാഷിങ്ടൺ: രസതന്ത്രത്തിനുളള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഴാക് ദുബോഷെ, ജോവാഷിം ഫ്രാങ്ക്, റിച്ചാർഡ് ഹെൻഡേഴ്സൺ എന്നിവർക്കാണ് പുരസ്കാരം. സ്വിസ് രസതത്രജ്ഞനാണ് ദുബോഷെ. ഹെൻഡേഴ്സൺ ഇംഗ്ലീസ് ശാസ്ത്രജ്ഞനും. അമേരിക്കയിൽ താമസമാക്കിയ ജർമൻ ശാസ്ത്രജ്ഞനാണ് ജോവാഷിം ഫ്രാങ്ക്. അതിശീത പദാർത്ഥങ്ങളുടെ ഘടന കണ്ടെത്തുന്ന സൂക്ഷ്മ ദർശനീ സമ്പ്രദായം വികസിപ്പിച്ചത് ഇവരാണ്. ക്രയോ ഇലക്ട്രോൺ മൈക്രോസ്കോപ്പിയാണ് ഇവർ വികസിപ്പിച്ചത്. ശുദ്ധീകരിക്കാത്ത പദാർത്ഥങ്ങളുടെ ഘടന കണ്ടെത്താൻ സംവിധാനം സഹായകമാകും.

ഇന്നലെ ഭൗതികശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. റെയ്‌നർ വെയ്സ്, കിപ് തോൺ, ബാരി ബാരിഷ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ഗുരുത്വ തരംഗങ്ങൾ സംബന്ധിച്ച പുതിയ കണ്ടെത്തലിനാണ് പുരസ്കാരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ