സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള 2019ലെ നോബേൽ മൂന്ന് ശാസ്ത്രജ്ഞന്മാർക്ക്. ടെക്സസ് സർവകലാശാലയിലെ ജോൺ ബി. ഗുഡ്നോഫിനും സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ എം.സ്റ്റാൻലി വൈറ്റിംഗ്ഹാമിനും ജപ്പാനിലെ മെജോ സർവകലാശാലയിലെ അകിര യോഷിനോ എന്നിവരാണ് പുരസ്കാരം പങ്കുവച്ചത്. ലിഥിയം അയൺ‌ ബാറ്ററികളുടെ വികസനത്തിന് നൽകിയ സംഭാവനകളാണ് മൂവരെയും പുരസ്കാരത്തിന് അർഹാരാക്കിയത്.

Also Read: സാമ്പത്തിക പ്രതിസന്ധി എവിടെ? മണിക്കൂറുകൾക്കകം ഇന്ത്യയിൽ വിറ്റഴിഞ്ഞത് ഇരുന്നൂറിലേറെ ബെൻസ് കാറുകൾ

നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകത്ത കാറുകൾ‌, മൊബൈൽ‌ ഫോണുകൾ‌, മറ്റ് നിരവധി ഉപകരണങ്ങൾ‌ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ കണ്ടെത്തൽ വലിയ മാറ്റങ്ങൾക്കും ശാസ്ത്രപുരോഗതിയിലേക്കുമാണി വഴിതെളിച്ചത്.

Also Read: സ്ഥിര നിക്ഷേപങ്ങൾക്കുളള പലിശ നിരക്ക് കുറച്ച് എസ്ബിഐ

റീചാർജ് ചെയ്യാവുന്ന ഒരു ലോകത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങൾക്കാണ് സമ്മാനം നൽകിയതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ സെക്രട്ടറി ജനറൽ ഗോരൻ ഹാൻസൺ പറഞ്ഞു. ലിഥിയം അയൺ ബാറ്ററികൾ നമ്മുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചതില്‍ തൃപ്തനല്ലെന്നു സല്‍മാന്‍ ഖുര്‍ഷിദ്

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്കാരം. കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook