വൈദ്യശാസ്ത്രത്തിലെ മികവിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജയിംസ് പി.അലിസൺ (യുഎസ്), തസ്കു ഹോൻജോ (ജപ്പാൻ) എന്നിവർക്കാണ് പുരസ്കാരം. ക്യാൻസർ തെറപ്പിയിലൂടെ നെഗറ്റീവ് ഇമ്മ്യൂൻ നിയന്ത്രിക്കുന്നതിനുള്ള ഗവേഷണമാണ് ഇരുവരെയും സമ്മാനത്തിന് അർഹരാക്കിയത്.
Watch the moment the 2018 Nobel Prize in Physiology or Medicine is announced.
Presented by Thomas Perlmann, Secretary-General of the Nobel Committee. pic.twitter.com/uSV5gp6A5P
— The Nobel Prize (@NobelPrize) October 1, 2018
രോഗ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുംവിധം ക്യാന്‍സർ കോശങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുന്ന പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണിന് പുരസ്കാരം. രോഗപ്രതിരോധ കോശങ്ങളിലെ നിർണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ഹോൻജോയ്ക്കു പുരസ്കാരം.
ലോകം നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളികളിലൊന്നാണ് ക്യാൻസർ രോഗം. ക്യാൻസർ ചികിത്സയിൽ ഏറ്റവും നിർണ്ണായകമായ കണ്ടെത്തലുകളാണ് ഇരുവരുടേതും. പുതിയ കണ്ടെത്തലോടെ ‘ഇമ്യൂൺ ചെക്ക്പോയിന്റ് തെറപ്പി’യിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. ക്യാൻസർ ചികിത്സയിൽ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി ഇരുവരുടെയും കണ്ടെത്തൽ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook