ഈ വർഷത്തെ ഭ‍ൗതിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം മൂന്ന് പേർ പങ്കിടും. ആർതർ അഷ്‍കിൻ (അമേരിക്ക), ജെറാഡ് മൗറു (ഫ്രാൻസ്), ഡോണ സ്ട്രിക്ലാൻഡ് (ക്യാനഡ) എന്നിവരാണ് പുരസ്കാരം നേടിയത്. ലേസർ ഫിസിക്സിലെ വിപ്ലവകരമായ കണ്ടുപിടിത്തമാണ് മൂവരെയും അവാർഡിന് അർഹരാക്കിയത്.

ഭൗതിക ശാസ്ത്രത്തിന് നോബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ സ്ട്രിക്ലാൻഡ്. വളരെ ചെറുതും എന്നാൽ തീവ്രതയേറിയതുമായ ലേസർ പൾസുകൾ നിർമ്മിച്ച ഇരുവരും പുരസ്കാര തുകയുടെ പകുതി പങ്കിട്ടെടുക്കും. ഗവേഷണ രംഗത്ത് പുത്തൻ ഏടുകൾ തുറന്നിടുന്നതാണ് ഇരുവരും ചേർന്ന് വികസിപ്പിച്ച ലേസർ പൾസുകൾ.

പുരസ്കാര തുകയുടെ പകുതി അമേരിക്കൻ ശാസ്ത്രജ്ഞൻ ആർതർ അഷ്‍കിനാണ്. ജൈവിക സംവിധാനങ്ങളെ കുറിച്ചുള്ള പഠനത്തിന് ഒപ്ടിക്കൽ ട്വീസേഴ്സ് എന്ന സാങ്കേതികവിദ്യ കണ്ടെത്തിയതാണ് അഷ്‌കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ലേസർ ബീമുകൾ ഉപയോഗിച്ച് വൈറസുകളെയും ബാക്ടീരിയകളെയും നിയന്ത്രിക്കാൻ സാധിക്കുന്ന കണ്ടുപിടിത്തമായിരുന്നു അഷ്കിന്റെത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook