സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള 2018ലെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി നോർദൗസ്, പോൾ എം.റോമർ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞർക്കാണ് പുരസ്കാരം. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനകളാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.

ഈ കാലഘട്ടം നേരിടുന്ന അടിസ്ഥാന സാമ്പത്തിക വിഷയങ്ങളായ ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരമായ വളർച്ചയ്ക്ക് സഹായകമാകുന്നതും ലോക ജനസംഖ്യയുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്നതുമാണ് ഇരുവരുടെയും പഠനം.

കാലാവസ്ഥയും സാമ്പദ് വ്യവസ്ഥയും തമ്മിലുള്ള പരസ്പര ബന്ധം വ്യക്തമാക്കുന്നതായിരുന്നു വില്യം ഡി നോർദൗസിന്റെ പഠനം. എൻഡോജിനസ് ഗ്രോത്ത് തിയറി എന്ന പഠനമാണ് പോൾ എം.റോമറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വലിയ സാധ്യതകൾ തുറന്നിടുന്നതാണ് റോമറിന്റെ പഠനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook