സ്റ്റോക്ക്ഹോം: ഈവർഷത്തെ വൈദ്യ ശാസ്ത്ര നൊബേൽ പുരസ്കാരത്തിന് യുഎസ് ശാസ്ത്രജ്ഞരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ മൈക്കൽ ഹോട്ടൺ എന്നിവർ അർഹരായി. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്കാരം.
” ഇവരുടെ പഠന പ്രവർത്തനങ്ങൾക്ക് മുൻപ് ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളുടെ കണ്ടെത്തൽ നിർണായക ഘട്ടങ്ങളായിരുന്നുവെങ്കിലും രക്തത്തിൽ പകരുന്ന ഹെപ്പറ്റൈറ്റിസ് കേസുകളിൽ ഭൂരിഭാഗത്തെക്കുറിച്ചും വിശദീകരിക്കാനാകാത്ത അവസ്ഥയായിരുന്നു. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലോടെ അവശേഷിക്കുന്ന വിട്ടുമാറാത്ത തരം ഹെപ്പറ്റൈറ്റിസ് കേസുകളുടെ കാരണം വെളിപ്പെടുകയും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനുതകുന്ന തരത്തിൽ രക്തപരിശോധനകൾക്കും പുതിയ മരുന്നുകൾക്കപം വഴി തുറക്കുകയും ചെയ്തു,” നൊബേൽ അസംബ്ലി പ്രസ്താവനയിൽ പറഞ്ഞു.
BREAKING NEWS:
The 2020 #NobelPrize in Physiology or Medicine has been awarded jointly to Harvey J. Alter, Michael Houghton and Charles M. Rice “for the discovery of Hepatitis C virus.” pic.twitter.com/MDHPmbiFmS— The Nobel Prize (@NobelPrize) October 5, 2020
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 70 ദശലക്ഷത്തിലധികം ഹെപ്പറ്റൈറ്റിസ് കേസുകളും ഈ രോഗം കാരണം 4,00,000 മരണങ്ങളും പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ രോഗം വിട്ടുമാറാത്ത തരത്തിലുള്ള ഈ രോഗം കരൾ വീക്കം, കാൻസർ എന്നിവയ്ക്ക് ഒരു പ്രധാന കാരണവുമാണ്.
സ്റ്റോക്ക്ഹോമിലെ നൊബേൽ കമ്മിറ്റി തലവൻ തോമസ് പെർമാനാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒരു കോടി സ്വീഡിഷ് ക്രോണറും (1,118,000 ഡോളറിൽ കൂടുതൽ) സ്വർണമെഡലും അടങ്ങിയതാണ് നൊബേൽ പുരസ്കാരം.
ഒക്ടോബർ 12 വരെയാണ് നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരങ്ങൾ. വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്.
Read More: Nobel Medicine Prize 2020: Three scientists awarded jointly for Hepatitis C virus discovery