scorecardresearch
Latest News

സാമ്പത്തിക ശാസ്ത്ര നൊബേൽ പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണും

ലേലവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെ പരിഷ്കരണത്തിനും പുതിയ ലേല രീതികൾ കണ്ടുപിടിച്ചതിനുമാണ് പുരസ്കാരം

Nobel Prize, Nobel Prize economics, Nobel Prize 2020 economics, Nobel Prize 2020 winners, Nobel Prize winner Economics, World news Indian Express, news, international news, malayalam news, news in malayalam, നോബൽ, നൊബേൽ, വാർത്ത, ie malayalam

ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം പോൾ ആർ മിൽഗ്രോം, റോബർട്ട് ബി വിൽസൺ എന്നിവർക്ക്. “ലേല സിദ്ധാന്തത്തിലെ മെച്ചപ്പെടുത്തലുകൾക്കും പുതിയ ലേല സമ്പ്രദായങ്ങളുടെ കണ്ടുപിടുത്തങ്ങൾക്കും” ആണ് പുരസ്കാരം.

“ഈ വർഷത്തെ പുരസ്കാര ജേതാക്കളായ പോൾ മിൽഗ്രോമും റോബർട്ട് വിൽ‌സണും ലേലം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിച്ചു. റേഡിയോ ഫ്രീക്വൻസികൾ പോലുള്ള, പരമ്പരാഗത രീതിയിൽ വിൽക്കാൻ ബുദ്ധിമുട്ടുള്ള ചരക്കുകൾക്കും സേവനങ്ങൾക്കുമായി പുതിയ ലേല രീതികൾ രൂപകൽപ്പന ചെയ്യുന്നതിനും അവർ തങ്ങളുടെ ഉൾക്കാഴ്ചകൾ ഉപയോഗിച്ചു,” റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

“അവരുടെ കണ്ടെത്തലുകൾ ലോകമെമ്പാടുമുള്ള വിൽപ്പനക്കാർക്കും ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങുന്നവർക്കും നികുതിദായകർക്കും ഗുണം ചെയ്തു,” വാർത്താക്കുറിപ്പിൽ പറയുന്നു.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ കൂടി പ്രഖ്യാപിച്ചതോടെ ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം അവസാനിച്ചു. സ്വെറിയ്സ് റിക്സ്ബാങ്ക് പ്രൈസ് ഇൻ എകണോമിക് സയൻസസ് ഇൻ മെമ്മറി ഓഫ് ആൽഫ്രഡ് നൊബേൽ എന്നാണ് സാമ്പത്തിക നോബേൽ സാങ്കേതികമായി അറിയപ്പെടുന്നത്. നോബേൽ പുരസ്കാരങ്ങളിലൊന്നായി ഈ പുരസ്കാരവും കണക്കാക്കുന്നു. 1969ലാണ് സാമ്പത്തിക നൊബേൽ വിതരണം ചെയ്യാനാരംഭിച്ചത്. ഇതുവരെ 51 തവണ സാമ്പത്തിക നൊബേൽ സമ്മാനിച്ചിട്ടുണ്ട്.

ആൽഫ്രഡ് നോബലിന്റെ ചരമ വാർഷികമായ ഡിസംബർ 10 ന് നോർവേയിലെ ഓസ്ലോയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം വിതരണം ചെയ്യുക. 10 മില്യൺ ക്രോണ (1.1 മില്യൺ ഡോളർ) ക്യാഷ് അവാർഡും സ്വർണ്ണ മെഡലുമാണ് സമ്മാനമായി ലഭിക്കുക.

Read More: ലൂയിസ് ഗ്ലക്ക്: കവിതയുടെ തീക്ഷ്ണ സൗന്ദര്യം

2019 ൽ ഇന്ത്യൻ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനർജി, എസ്ഥർ ഡഫ്ലോ, മൈക്കൽ ക്രെമെർ എന്നിർ സാമ്പത്തിക നൊബേൽ പുരസ്കാരം പങ്കിടുകയായിരുന്നു. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനായിരുന്നു പുരസ്കാരം.

ഈ വർഷത്തെ നോബേൽ ജേതാക്കൾ

Read More: Nobel Prize 2020 in Economics awarded to Paul Milgrom and Robert Wilson for improvements to auction theory

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nobel prize 2020 economics paul milgrom robert wilson