scorecardresearch

സൈന്യത്തിന്റെ പ്രത്യേക സേനയിൽ ചേരാൻ ഇതുവരെ ഒരു വനിതാ ഉദ്യോഗസ്ഥയും യോഗ്യത നേടിയിട്ടില്ല: ലോക്സഭയിൽ സർക്കാർ

ഇന്ത്യൻ നാവികസേനയിൽനിന്ന് 20 വനിതാ അഗ്നിവീർ പ്രത്യേക സേനയിൽ ചേരുന്നതിനുള്ള അഭിരുചി പരീക്ഷ എഴുതിയിരുന്നു. എന്നാൽ, അവരാരും യോഗ്യത നേടിയില്ല

ഇന്ത്യൻ നാവികസേനയിൽനിന്ന് 20 വനിതാ അഗ്നിവീർ പ്രത്യേക സേനയിൽ ചേരുന്നതിനുള്ള അഭിരുചി പരീക്ഷ എഴുതിയിരുന്നു. എന്നാൽ, അവരാരും യോഗ്യത നേടിയില്ല

author-image
Amrita Nayak Dutta
New Update
Rajnath singh | BJP | India

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽനിന്നും പുറത്തുവരുന്നു. ഫൊട്ടോ: എഎൻഐ

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയിലെ ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കും സ്‌പെഷ്യൽ ഫോഴ്‌സിലേക്കുള്ള പ്രവേശന യോഗ്യത നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇതുവരെ രണ്ട് വനിതാ ഓഫീസർമാരാണ് സ്‌പെഷ്യൽ ഫോഴ്‌സ് പരിശീലനത്തിനായി സന്നദ്ധത അറിയിച്ചത്. എന്നാൽ, അവർക്ക് പരിശീലനത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്സഭയെ അറിയിച്ചു.

Advertisment

ഇന്ത്യൻ നാവികസേനയിൽനിന്ന് 20 വനിതാ അഗ്നിവീർ പ്രത്യേക സേനയിൽ ചേരുന്നതിനുള്ള അഭിരുചി പരീക്ഷ എഴുതിയിരുന്നു. എന്നാൽ, അവരാരും യോഗ്യത നേടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കരസേനയുടെ പാരാ-സ്പെഷ്യൽ ഫോഴ്‌സ്, നാവികസേനയിലെ മറൈൻ കമാൻഡോകൾ, ഐഎഎഫിലെ ഗരുഡ് കമാൻഡോകൾ എന്നിവർക്ക് മാസങ്ങളോളം കഠിനമായ പരിശീലനം നൽകാറുണ്ട്. പ്രത്യേക സേനയിലേക്ക് യോഗ്യത നേടുന്നതിനുമുമ്പ് ശാരീരികവും മാനസികവുമായി ഉയർന്ന ഫിറ്റ്‌നസ് നിലവാരം പുലർത്തേണ്ടതുണ്ട്. യോഗ്യത നേടിക്കഴിഞ്ഞാൽ, പ്രത്യേക ടാസ്കുകൾക്കായി അവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.

Advertisment

ഉദാഹരണത്തിന്, മരുഭൂമികൾ, വനങ്ങൾ, പർവതങ്ങൾ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി സൈന്യത്തിന് പ്രത്യേക സേനാ യൂണിറ്റുകളുണ്ട്. പ്രത്യേക സേനയിലെ അംഗങ്ങൾക്ക് തന്ത്രപ്രധാനമായ സൈനിക ജോലികൾ നിർവഹിക്കുന്നതിന് പരിശീലനം നൽകാറുണ്ട്. സൈന്യത്തിലെ പാരച്യൂട്ട് യൂണിറ്റുകളിൽ വനിതകൾ സേവനമനുഷ്ഠിക്കുന്നു, എന്നാൽ പ്രത്യേക സേനാ വിഭാഗങ്ങളിൽ ഇല്ല.

Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: