ന്യൂഡല്‍ഹി: ഡല്‍ഹി – മഥുര ട്രയിനില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഹരിയാന പൊലിസ് പ്രഖ്യാപിച്ച പാരിതോഷികം രണ്ട് ലക്ഷമായി ഉയര്‍ത്തി. ദൃക്സാക്ഷികള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് നേരത്തേ ഒരു ലക്ഷമായിരുന്ന പ്രതിഫലം ഉയര്‍ത്തിയത്.

ജുനൈദിനെ ആക്രമിച്ചയാളെ കുറിച്ച് വിവരം നല്‍കുന്നവരെ കുറിച്ചുളള കാര്യം രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. നേരത്തേ ഒരു ലക്ഷം പ്രഖ്യാപിച്ചപ്പോള്‍ ആരുംതന്നെ തങ്ങളെ സമീപിച്ചില്ലെന്നും പൊലീസ് പറയുന്നു. രണ്ട് ലക്ഷമായി ഉയര്‍ത്തിയത് കാരണം ദൃക്സാക്ഷികള്‍ ആരെങ്കിലും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പ്രതീക്ഷ പ്രകടപ്പിച്ചു.

ജൂണ്‍ 22നാണ് 15കാരനായ ജുനൈദിനെ മഥുര ട്രെയിനില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ജുനൈദും സഹോദരങ്ങളായ ഹാഷിമും സാക്കിറും ഡല്‍ഹിയില്‍ ഈദ് ഷോപ്പിങ് കഴിഞ്ഞ് ബല്ലഭ്ഗഢിലെ വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് അക്രമം നടന്നത്. ദേശദ്രോഹികളെന്നും ബീഫ് തിന്നുന്നവരെന്നന്നും അധിക്ഷേപിച്ചായിരുന്നു മര്‍ദനം. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ