‘ഞങ്ങൾ തറയിലിരിക്കുന്നവരാണ്, പ്രത്യേക സജ്ജീകരണങ്ങൾ ആവശ്യമില്ല’:ഉദ്യോഗസ്ഥർക്ക് യോഗി ആദിത്യനാഥിന്റെ നിർദ്ദേശം

യോഗി ആദിത്യനാഥിനെ കാണാന്‍ ചെന്ന കുശിനഗര്‍ ജില്ലയിലെ ദലിതര്‍ക്ക് ശുദ്ധിവരുത്താനായി സോപ്പും ഷാംപുവും വിതരണം ചെയ്തതും വലിയ വിവാദമായിരുന്നു

yogi adityanath, uttar pradesh

ലഖ്‌നൗ: മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ഔദ്യോഗിക സന്ദര്‍ശനങ്ങൾക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഒന്നും തന്നെ ഒരുക്കേണ്ടതില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീരമൃത്യു വരിച്ച ജവാന്റെ വീട്ടിലെത്തിയ യോഗിക്കു വേണ്ടി എസിയും സോഫാ സെറ്റും കർട്ടണുമടക്കമുള്ള സൗകര്യങ്ങൾ താൽക്കാലികമായി ഒരുക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി പോയപ്പോൾ ഉദ്യോഗസ്ഥർ ഇതെല്ലാം എടുത്തു കൊണ്ട് പോയിരുന്നു. സംഭവം യോഗിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇതേ തുടർന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവാദത്തിനാസ്പദമായ സംഭവങ്ങളിൽ തനിക്ക് പങ്ങ്കില്ലെന്ന് വ്യക്തമാക്കാനാണ് യോഗിയുടെ ഈ നിർദ്ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘തങ്ങള്‍ നിലത്തിരുന്ന് ശീലിച്ചവരാണ്. അതിനാല്‍ പ്രത്യേക ഒരുക്കങ്ങളൊന്നും ആവശ്യമില്ല. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന ബഹുമാനം തന്നെയാണ് മുഖ്യമന്ത്രിയെന്ന നിലക്ക് താനും അര്‍ഹിക്കുന്നത്’ യോഗി ആദിത്യനാഥ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസമായിരുന്നു പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ വീട് സന്ദര്‍ശനത്തിന് യോഗി എത്തിയത്. പ്രേം സാഗറിന്റെ സഹോദരന്‍ ദയാ ശങ്കര്‍ തന്നെയാണ് മുഖ്യമന്ത്രിക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി വ്യക്തമാക്കിയത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിനിടെ യോഗി ആദിത്യനാഥിനെ കാണാന്‍ ചെന്ന കുശിനഗര്‍ ജില്ലയിലെ ദലിതര്‍ക്ക് ശുദ്ധിവരുത്താനായി സോപ്പും ഷാംപുവും വിതരണം ചെയ്തതും വലിയ വിവാദമായിരുന്നു. ഇതേതുടർന്ന് യോഗി ആദിത്യനാഥിനെ ‘ശുദ്ധികലശം’ നടത്താന്‍ 16അടി നീളമുള്ള സോപ്പ് നല്‍കുമെന്ന് ദലിത്‌ സംഘടന അറിയിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No special arrangements for my visits yogi adityanath tells officials

Next Story
ഉത്തർപ്രദേശിൽ “ഗോമാതാവിനെ” രക്ഷിക്കാൻ ശ്രമിച്ചു , പൊലീസ് ജീപ്പിടിച്ച് സ്ത്രീ മരിച്ചുGau Rakshak, BJP Government, US Report
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express