മൈസൂര്‍:  മൈസൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശസ്തമായ ലളിത് മഹല്‍ പാലസ് ഹോട്ടലില്‍ താമസിപ്പിക്കാം എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ പദ്ധതി. എന്നാല്‍ പ്രധാനമന്ത്രിയെ താമസിപ്പിക്കാന്‍ തയ്യാറല്ല എന്ന് ഹോട്ടല്‍ അറിയിച്ചതോടെ തീരുമാനം മാറ്റേണ്ടി വന്നു. ഹോട്ടലിലെ മുറികളെല്ലാം ഒരു കല്യാണ വിരുന്നിനായി കൊടുത്തിരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ താമസം മാറ്റിയത്.

” പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ കൂടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം വരുന്നവര്‍ക്കും താമസിക്കാന്‍ മുറി വേണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണറുടെ ഒഫീസില്‍ നിന്നും ഒരാള്‍ ഇവിടെ അന്നിരുന്നു. പക്ഷെ മുറികള്‍ മിക്കതും മറ്റൊരു കല്യാണ വിരുന്നിനായി കൊടുത്തതിരിക്കുകയാണ്. ” ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജോസഫ് മതിയാസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അവിടെ ബാക്കിയുണ്ടായിരുന്ന മൂന്ന് മുറികള്‍ അവര്‍ക്ക് മതിയാകുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ” സുരക്ഷാ കാരണങ്ങള്‍ കൊണ്ട് തന്നെ മൂന്ന് മുറികള്‍ മാത്രം എടുക്കേണ്ടതില്ല ” അദ്ദേഹം പറഞ്ഞു.

മൈസൂരില്‍ തന്നെയുള്ള ഹോട്ടല്‍ റാഡിസന്‍ ബ്ലൂവിലേക്കാണ് പിന്നീട് മോദിയുടെ താമസം മാറ്റിയത്.

കര്‍ണാടകത്തില്‍ അസംബ്ലി തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ