ആളുകളൊക്കെ ജാക്കറ്റും പാന്റും ധരിക്കുന്നു, രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല: ബിജെപി എംപി

ഉത്തർപ്രദേശിലെ ബലിയയിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്ന് ബിജെപി എംപി. ആളുകളൊക്കെ ജാക്കറ്റും പാന്റും ധരിക്കുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന്റെ ലക്ഷണമാണെന്ന് വീരേന്ദ്ര സിങ് പറഞ്ഞു. ഉത്തർപ്രദേശിലെ ബലിയയിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also: പ്രണയത്തിനു കണ്ണും മൂക്കും വയസ്സുമില്ല; രജിത്തിനോട് ഇഷ്‌ടം തുറന്നുപറയാൻ ദയ

“രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിരുന്നെങ്കിൽ എല്ലാവരും മുണ്ടും കുർത്തയും ധരിച്ച് ഇവിടെ എത്തിയേനെ. ആരും ജാക്കറ്റും പാന്റും ധരിക്കില്ലല്ലോ? സാമ്പത്തിക മാന്ദ്യമുണ്ടെങ്കിൽ ആരും പാന്റും പെെജാമയും മറ്റ് വസ്ത്രങ്ങളും കടയിൽ പോയി വാങ്ങിക്കില്ല” ബിജെപി എംപി പറഞ്ഞു.

Read Also: ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ല: കേന്ദ്രമന്ത്രി

“മെട്രോ നഗരങ്ങൾ മാത്രമല്ല ഇന്ത്യയിലുള്ളത്, ഒട്ടേറെ ഗ്രാമങ്ങളുണ്ട്. ആറര ലക്ഷം ഗ്രാമങ്ങൾ രാജ്യത്തുണ്ട്. ബാങ്കിങ് റിപ്പോർട്ടുകളനുസരിച്ച് രാജ്യത്തെ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ നിന്നു വ്യക്‌തമാകുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നാണ്.” വീരേന്ദ്ര സിങ് കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No recession in india says bjp up mp

Next Story
ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ല: കേന്ദ്രമന്ത്രിsabarimala, woman entry, manithi, tamil nadu, protest, ie malayalam, ശബരിമല, സ്ത്രീപ്രവേശനം, തമിഴ്നാട്, മനിതി, പ്രതിഷേധം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com