scorecardresearch

'കൈ'വിട്ട് ഡിഎംകെ; മന്‍മോഹന്‍ സിങ്ങിന് രാജ്യസഭാ സീറ്റില്ല

തമിഴ്നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ മൻമോഹൻ സ്ഥാനാർഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു

തമിഴ്നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ മൻമോഹൻ സ്ഥാനാർഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു

author-image
WebDesk
New Update
2g case, A raja, kanimozhi, 2g scam verdict, 2g verdict,manmohan singh, P Chidambaram, UPA, Congress, Indian Express, 2G Verdict, 2G Scam, 2G spectrum, 2G Case, 2G Judgement, 2G Case Verdict

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിങ്ങിന് രാജ്യസഭാ സീറ്റ് നല്‍കാതെ ഡിഎംകെ. ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചതുപോലെ ഒരു സീറ്റ് എംഡിഎംകെയ്ക്ക് ഡിഎംകെ നല്‍കി. എം.കെ.സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ഡിഎംകെയുടെ പിന്തുണയോടെ മന്‍മോഹന്‍ സിങ്ങിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍, കോണ്‍ഗ്രസിന്റെ നീക്കങ്ങളെയെല്ലാം ഡിഎംകെ തള്ളിക്കളഞ്ഞു.

Advertisment

Read Also: പ്രിയപ്പെട്ട മൻമോഹൻസിങ്ങ്! ചരിത്രം ഇനി നിങ്ങളെ തെറ്റിദ്ധരിക്കില്ല: അനുപം ഖേർ

ഡിഎംകെയ്ക്ക് അവകാശപ്പെട്ട സീറ്റില്‍ ട്രേഡ് യൂണിയന്‍ നേതാവ് എം.ഷണ്‍മുഖന്‍, അഭിഭാഷകനായ പി.വില്‍സണ്‍ എന്നിവരാണ് സ്ഥാനാര്‍ഥികളാകുക. തമിഴ്‌നാട്ടില്‍ നിന്ന് ആറ് രാജ്യസഭാ സീറ്റുകളാണ് ഒഴിവ്. ജൂലൈ 18 ന് ഒഴിവുള്ള സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വ് മ​രി​ച്ച ഒ​ഴി​വി​ൽ കോ​ണ്‍​ഗ്ര​സി​ന് ഒ​രു സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാം. ഈ ​സീ​റ്റി​ൽ മ​ൻ​മോ​ഹ​നെ വി​ജ​യി​പ്പി​ക്കാ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടു​ന്നു.

Read Also: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

Advertisment

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ജൂലൈ എട്ട് വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. ജൂലൈയ് 18 രാവിലെ ഒന്‍പത് മുതല്‍ നാല് വരെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട് നിയമസഭയില്‍ ആകെയുള്ള 234 സീറ്റുകളില്‍ 123 സീറ്റുകള്‍ അണ്ണാ ഡിഎംകെയുടെ കൈയ്യിലാണ്. ഡിഎംകെയ്ക്കുള്ളത് 100 എംഎല്‍എമാരാണ്.

Dmk Tamil Nadu Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: