ബിജെപിയുമായി സഖ്യമെന്ന ചോദ്യമേ ഉദിക്കുന്നില്ല, അജിത് പവാറിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകം: ശരദ് പവാർ

ശരദ് പവാറാണ് തന്റെ നേതാവെന്ന് അജിത് പവാർ. ഇപ്പോഴും എൻസിപിയിലാണെന്നും എന്നും എൻസിപിയിൽ തന്നെ തുടരുമെന്നും അജിത് പവാർ നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു

Ajit pawar, ajit pawar twitter, സുപ്രിയ സുലെ, sharad pawar, ശരദ് പവാർ, അജിത് പവാർ, Maharashtra Political Crisis, മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി, Maharashtra Issue in Supreme Court, മഹാരാഷ്ട്ര വിഷയം സുപ്രീം കോടതിയിൽ, Maharashtra, മഹാരാഷ്ട്ര, BJP, ബിജെപി, Congress, കോൺഗ്രസ്, Political Drama in Maharashtra, മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം, IE Malayalam , ഐഇ മലയാളം

മുംബൈ: താൻ എൻസിപിയിൽ തന്നെയാണെന്നും ശരദ് പവാറാണ് തന്റെ നേതാവെന്നും ബിജെപി-എൻസിപി സഖ്യം മാഹാരാഷ്ട്രയിൽ സ്ഥിരരതയുള്ള സർക്കാരുണ്ടാക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയെ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. അജിത് കുമാറിന്റെ പ്രസ്താവന ആശയകുഴപ്പം സൃഷ്ടിക്കാനാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അജിത് ശ്രമിക്കുന്നതെന്നും ശരദ് പവാർ ട്വിറ്ററിൽ കുറിച്ചു.

“ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്കും കോൺഗ്രസിനുമൊപ്പം നിൽക്കാൻ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. അജിത് പവാറിന്റെ പ്രസ്താവന തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കാനാണിത്.”

Also Read: അധികാരം വരും വരും പോകും, വിഷയം ബന്ധങ്ങളാണ്; അജിത് പവാറിനെ ഉന്നംവച്ച് സുപ്രിയയുടെ വാട്സാപ് സ്റ്റാറ്റസ്

മാഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്നതിനിടയിലാണ് ഞായറാഴ്ച വൈകിട്ടോടെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ട്വീറ്റ്. ശരദ് പവാറാണ് തന്റെ നേതാവെന്ന് അജിത് പവാർ. ഇപ്പോഴും എൻസിപിയിലാണെന്നും എന്നും എൻസിപിയിൽ തന്നെ തുടരുമെന്നും അജിത് പവാർ ട്വിറ്ററിൽ കുറിച്ചു. ഒപ്പം എൻസിപി – ബിജെപി സർക്കാർ അഞ്ചു വർഷം തികയ്ക്കുമെന്നും പവാർ കൂട്ടിച്ചേർത്തു.

മറ്റൊരു ട്വീറ്റിൽ വിഷമിക്കേണ്ട ആവശ്യമില്ലെന്നും എല്ലാം ശരിയായി വരുമെന്നും അദ്ദേഹം കുറിച്ചു. എന്തായാലും അല്പം ക്ഷമ ആവശ്യമാണ്​. എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കാണാതായ എന്‍സിപി എംഎല്‍എയെ കുറിച്ച് വിവരം ലഭിച്ചു

ശനിയാഴ്ച അതിരാവിലെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം സത്യപ്ര‌തിജ്ഞ ചെയ്ത് അജിത് പവാർ ഉപമുഖ്യമന്ത്രിയായത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. എന്നാൽ വലിയ വിമർശനമാണ് അജിത്തിന് നേരിടേണ്ടി വന്നത്.

അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രീം കോടതി. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. കേസിൽ ഇന്ന് വിധിയില്ല. നാളെ വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിഷയം മാത്രമാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No question of forming alliance with bjp says sharad pawar

Next Story
എന്നും എൻസിപിയിൽ തന്നെ, ശരദ് പവാറാണ് ഞങ്ങളുടെ നേതാവ്: അജിത് പവാർAjit pawar, ajit pawar twitter, സുപ്രിയ സുലെ, അജിത് പവാർ, Maharashtra Political Crisis, മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി, Maharashtra Issue in Supreme Court, മഹാരാഷ്ട്ര വിഷയം സുപ്രീം കോടതിയിൽ, Maharashtra, മഹാരാഷ്ട്ര, BJP, ബിജെപി, Congress, കോൺഗ്രസ്, Political Drama in Maharashtra, മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം, IE Malayalam , ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com