scorecardresearch

ജയ് ‌ഷാ യുടെ കമ്പനിയിൽ അഴിമതിയില്ല, മകനു വേണ്ടി അമിത് ഷാ

കോൺഗ്രസ്സിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഒരു മാനനഷ്ടക്കേസ് പോലും നൽകിയിട്ടില്ല. പക്ഷേ ജെയ് ഒരു കേസ് നൽകിയെന്ന് ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ്

കോൺഗ്രസ്സിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഒരു മാനനഷ്ടക്കേസ് പോലും നൽകിയിട്ടില്ല. പക്ഷേ ജെയ് ഒരു കേസ് നൽകിയെന്ന് ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
amit shah, jay shah,bjp, corruption

തന്രെ മകൻ ജയ് ഷായുടെ കമ്പനിയുടമായ ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തെ തളളിക്കളഞ്ഞ് അവസാനം അമിത് ഷാ രംഗത്തെത്തി. അഴിമതിയെ കുറിച്ച് ചോദ്യം പ്രസക്തമല്ലെന്ന് അഹമ്മദാബാദിലെ മീഡിയ കോൺക്ലേവിൽ അമിത് ഷാ പറഞ്ഞു. ജയ് ഷായുടെ കമ്പനിയുടമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന കോൺഗ്രസ്സിന്രെ ആവശ്യത്തെയും അമിത് ഷാ ആക്രമിച്ചു. " കോൺഗ്രസ് നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്നു. ഒന്നിൽ പോലും മാനനഷ്ടക്കേസ് നൽകിയിട്ടില്ല, എന്നാൽ ജയ് മാനനഷ്ടക്കേസ് നൽകി"

Advertisment

ദി വയര്‍ എന്ന വാര്‍ത്താ വെബ്സൈറ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്മെന്‍റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നോട്ടുവന്നപ്പോള്‍. റിപ്പോര്‍ട്ട് 'വ്യാജമാണ്' എന്നും 'അപകീര്‍ത്തികരമാണ് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

മാര്‍ച്ച് 2015ല്‍ 50,000രൂപ ലാഭമുണ്ടായ ജയ്‌ ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനു 2015-16 വര്‍ഷമാവുമ്പോഴേക്കും ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ച് 80.5 കോടിയായി എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. കെഐഎഫ്എസ് എന്ന സാമ്പത്തിക സേവനദായകരില്‍ നിന്നും ഉറപ്പുപത്രം ഒന്നും വെക്കാതെ 15.78 കോടി രൂപയുടെ വായ്പ്പയും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനു മറുപടിയായി ജയ്‌ ഷായുടെ വക്കീല്‍ ദി വയറിനു മറുപടി നല്‍കിയിരുന്നു. " ജയ്‌ ഷാ, ജിതേന്ദ്ര ഷാ, മറ്റു പങ്കാളികള്‍ എന്നിവര്‍ ഓഹരി മൂലധനവും ഉറപ്പുപത്രമില്ലാതെ ലഭിച്ച വായ്പയും ഈ കമ്പനിയില്‍ നിക്ഷേപിക്കുകയുണ്ടായി (ടെമ്പിള്‍ എന്റര്‍പ്രൈസസ്). പുതുതായുണ്ടായ കമ്പനിയെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള മൂലധനം ഇല്ലാത്തതിനാല്‍ കിഫ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ നിന്നും ഓരോതവണയും പലിശയോടുകൂടിയ വായ്പയായ ഇന്‍റര്‍ കോര്‍പ്പറേറ്റ് ഡിപ്പോസിറ്റ് എടുക്കുകയായിരുന്നു. കാലാനുസൃതമായി പതിവായി പലിശ അടച്ച തുകയില്‍ (ടിഡിഎസ്) നിന്നും നികുതി അടവ് കുറച്ചുവരികയും. മുതലും പലിശയും പൂർണമായും തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്." ജയ്‌ ഷായുടെ വക്കീല്‍ ദി വയറിനയച്ച കത്തില്‍ പറയുന്നു.

Advertisment

ദി വയറിന്‍റെ റിപോര്‍ട്ടില്‍ ജയ്‌ ഷായുടെ തന്നെ മറ്റൊരു കമ്പനിയായ കുസും ഫിനിസര്‍വിനെ കുറിച്ചും പറയുന്നുണ്ട്. കുസും ഫിനിസര്‍വിനു 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2.6 കോടി രൂപ നിക്ഷേപമായും മറ്റൊരു 4.9 കോടി രൂപ ഉറപ്പുപത്രം കൈപ്പറ്റാതെ കടമായി നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.

ജയ്‌ ഷാക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷകക്ഷികള്‍ രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിലാണ് പ്രതികരണവുമായി അമിത് ഷാ തന്നെ മുന്നോട്ടുവന്നിരിക്കുന്നത്.

Bjp Corruption Jai Amit Shah Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: