scorecardresearch
Latest News

പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; മോട്ടോർ വാഹന നിയമഭേദഗതിയിൽ അയഞ്ഞ് കേന്ദ്രം

മോട്ടോർ വാഹനനിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു

pulwama attack, pulwama terror attack, terrorist attack in kashmir, kashmir terrorist attack, JeM, india pakistan relations, indus water treaty, pakistan on pulwama attack, nitin gadkari, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ന്യൂഡൽഹി: നിരത്തിൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന നിയമ ഭേദഗതിയിൽ അയഞ്ഞ് കേന്ദ്രം. പിഴത്തുക എത്രയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. വലിയ വിമർശനമാണ് പോക്കറ്റ് കാലിയാകുന്ന പിഴതുക നിശ്ചയിച്ചതിനെതിരെ ഉയർന്ന് വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പിഴ തുക കുറയ്ക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര ഗതാഗത വകുപ്പ് എത്തിയത്.

ഗുജറാത്തുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴത്തുക കുറച്ചിരുന്നു. മോട്ടോർ വാഹനനിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് പിഴ തുക നിശ്ചയിക്കാൻ അനുമതി നൽകുകയായിരുന്നു. മോട്ടോർ വാഹനഭേദഗതി കോൺകറന്‍റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിനും നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനാകുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

Also Read: വൻ അഴിമതിക്ക് അവസരമൊരുക്കുന്നു; മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഎം

പുതിയ മോട്ടോർ വാഹന നിയമത്തിലെ കൂടിയ പിഴത്തുക ഈ മാസം 16 വരെ സംസ്ഥാനത്ത് ചുമത്തില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വർധിപ്പിച്ച പിഴത്തുക സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ആന്ധ്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകൾ ഇതുവരെയും ഭേദഗതി നിയമം നടപ്പിലാക്കിയിട്ടില്ല.

നേരത്തെ മോട്ടോർ വാഹന നിയമഭേദഗതിയിലൂടെ വൻ പിഴ ഈടക്കുന്നതിനെതിരെ സിപിഎമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മോട്ടോർ വാഹന നിയമ ഭേദഗതി; നാല് ദിവസം കൊണ്ട് പിഴയായി കിട്ടിയത് 46 ലക്ഷം രൂപ

നിരത്തിൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി ഈ മാസം തുടക്കം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. നിയമം കടുത്തതോടെ റോഡിൽ നിന്നും പിഴ ഇനത്തിൽ റെക്കോർഡ് തുകയാണ് സർക്കാർ ഖജനാവിൽ എത്തിയത്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ ഒന്ന് മുതൽ നാലാം തിയതി വരെയുള്ള ദിവസങ്ങളിൽ പിഴ ഇനത്തിൽ ലഭിച്ചത് 46 ലക്ഷം രൂപയാണ്. 1758 നിയമലംഘനങ്ങളിൽ നിന്നുമാണ് ഇത്രയും തുക ലഭിച്ചത്. നോട്ടീസ് നൽകിയ പലരും പണം അടച്ചട്ടില്ല. അതുകൂടി എത്തുമ്പോൾ തുക ഇനിയും ഉയരും. അതായത് ഒരു ദിവസം വരുമാനം ശരാശരി ഒരു ലക്ഷം രൂപ കൂടി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: No problem with states reducing traffic fine says nitin gadkari