Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂപ്പർ സ്റ്റാർ; രജനി മക്കൾ മൺട്രം പിരിച്ചുവിട്ടു

ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് രജനി തന്റെ നിലപാട് വ്യക്തമാക്കിയത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രജനി മക്കള്‍ മണ്‍ട്രം ഔദ്യോഗികമായി പിരിച്ചുവിടുന്നതായും ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍ രജനീകാന്ത് വ്യക്തമാക്കി. രാഷ്ട്രീയ കൂട്ടായ്മയില്‍നിന്ന് മാറി ആരാധക കൂട്ടായ്മയായി തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളുമായി രജനി രസിഗര്‍ നർപാനി മണ്‍ട്രം മുന്നോട്ടുപോകും.

“രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ മക്കള്‍ മണ്‍ട്രത്തിന്റെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പ്രവേശനം തീരുമാനിച്ച സമയത്ത് രജനി രസിഗര്‍ മണ്‍ട്രമാണ് രജനി മക്കള്‍ മണ്‍ട്രമാക്കി മാറ്റിയത്. ജില്ലാ, സംസ്ഥാന തലങ്ങളില്‍ പദവികള്‍ ഉണ്ടാക്കി. പക്ഷേ നമ്മള്‍ ആഗ്രഹിച്ചത് നേടാനായില്ല. ഭാവിയില്‍ രാഷ്ട്രീയത്തിലേക്കു കടക്കാന്‍ എനിക്ക് പദ്ധതിയില്ല. അതിനാല്‍ രജനി മക്കള്‍ മണ്‍ട്രം പിരിച്ചുവിടുന്നു. ഇനിമുതല്‍ രജനി രസിഗര്‍ മണ്‍ട്രം സാമൂഹിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും,” രജനീകാന്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് രജനീകാന്ത് ചെന്നൈയില്‍ മടങ്ങിയെത്തിയത്. “രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനത്തിന് ശേഷം മക്കള്‍ മണ്‍ട്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്താനായില്ല. അണ്ണാത്തയുടെ ഷൂട്ടിങ് താമസിച്ചതും തമിഴ്നാട് തിരഞ്ഞെടുപ്പും കോവിഡുമെല്ലാം കാരണമായി. പിന്നീട് ചികിത്സ സംബന്ധമായി അമേരിക്കയ്ക്ക് പോകേണ്ടി വന്നു,” പാര്‍ട്ടി ഭാരവാഹികളുമായുള്ള ചര്‍ച്ചക്ക് മുന്‍പ് രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

2017 ലാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. പിന്നീട് നിരവധി തവണ രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികളുമായി ചര്‍ച്ചകളും മറ്റും നടന്നിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് രജനി തന്റെ നിലപാടുകളും വ്യക്തമാക്കിയിരുന്നു.

2020 ഡിസംബറിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനി മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷെ ആരോഗ്യ പ്രശന്ങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പില്‍ നിന്നും രജനി പിന്മാറുകയായിരുന്നു. പിന്നീട് മക്കള്‍ മണ്‍ട്രത്തിലെ പലരും ഡിഎംകെയില്‍ ചേരുന്ന സാഹചര്യമുണ്ടായി.

Also Read: ‘എല്ലാ ദിവസവും കട തുറക്കാൻ അനുവദിക്കണം’; കോഴിക്കോട് വ്യപാരികളുടെ പ്രതിഷേധം, സംഘർഷം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No plans to enter politics say rajinikanth

Next Story
ഇടിമിന്നൽ: രാജസ്ഥാനിലും യുപിയിലുമായി 30 മരണംJaipur, Lightning, Lightning strikes in Jaipur, Lightning death Rajasthan, weather, Jaipur latest news, india news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com