scorecardresearch

ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്ര: വിഎച്ച്പി തീരുമാനത്തില്‍ നുഹില്‍ സുരക്ഷാ ശക്തമാക്കി പൊലീസ്

യാത്രയ്ക്ക് പകരം എല്ലാവര്‍ക്കും അവരുടെ പ്രാദേശിക ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്താമെന്നാണ് ഭരണകൂടവും പൊലീസും തീരുമാനമെടുത്തത്.

യാത്രയ്ക്ക് പകരം എല്ലാവര്‍ക്കും അവരുടെ പ്രാദേശിക ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്താമെന്നാണ് ഭരണകൂടവും പൊലീസും തീരുമാനമെടുത്തത്.

author-image
WebDesk
New Update
VHP|Hariya| nuh

ബ്രജ് മണ്ഡല്‍ ജലാഭിഷേക യാത്ര: വിഎച്ചപി തീരുമാനത്തില്‍ നുഹില്‍ സുരക്ഷാ ശക്തമാക്കി പൊലീസ്

നുഹ്: ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്ര തിങ്കളാഴ്ച ജില്ലയില്‍ നടക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വ്യക്തമാക്കിയതിന് പിന്നാലെ ഹരിയാനയിലെ നുഹില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ ഭരണകൂടം യാത്രയ്ക്ക് അനുമതി നിഷേധിച്ചപ്പോള്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിശുദ്ധ ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച പ്രാദേശിക ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ ഭക്തരോട് അഭ്യര്‍ത്ഥിച്ചു.

Advertisment

''ഒരു മാസം മുമ്പ് അവിടെ (നൂഹ്) നടന്ന സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ജില്ലയുടെ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,'' മുഖ്യമന്ത്രി പറഞ്ഞു. യാത്രയ്ക്ക് പകരം എല്ലാവര്‍ക്കും അവരുടെ പ്രാദേശിക ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്താമെന്നാണ് ഭരണകൂടവും പൊലീസും തീരുമാനമെടുത്തത്. അവര്‍ക്ക് ഹരിയാനയില്‍ എവിടെയാണോ അവിടെ താമസിക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയായതിനാല്‍ ഭക്തര്‍ക്ക് സമീപത്തുള്ള ക്ഷേത്രങ്ങളില്‍ പോയി 'ജലാഭിഷേക' പ്രാര്‍ഥന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഖട്ടര്‍ പറഞ്ഞു.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ലോ ആന്‍ഡ് ഓര്‍ഡര്‍) മംമ്ത സിംഗ് പറഞ്ഞു. അതേസമയം, 24 കമ്പനി അര്‍ദ്ധസൈനിക സേനയെ കൂടാതെ 1,900 ഹരിയാന പൊലീസുകാരെയും വിന്യസിച്ചതായി നുഹിലെ പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ''പുറമേയുള്ള ആരെയും നൂഹില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ജില്ലയിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളും അടച്ചു. മല്‍ഹാര്‍ ക്ഷേത്രത്തിലേക്കുള്ള വഴിയും അടച്ചിട്ടുണ്ട്, ''അദ്ദേഹം പറഞ്ഞു.

കെഎംപി എക്സ്പ്രസ് വേയിലും ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയിലും ഗതാഗതം തുടരുമെന്ന് വക്താവ് അറിയിച്ചു. സെപ്തംബര്‍ 3 മുതല്‍ 7 വരെ ജില്ലയില്‍ നടക്കുന്ന ജി 20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിംഗിന്റെ പശ്ചാത്തലത്തിലും ക്രമസമാധാന പാലനത്തിന്റേയും പശ്ചാത്തലത്തില്‍ നുഹ് ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും യാത്ര നടത്തുമെന്ന് ശനിയാഴ്ച വിഎച്ച്പി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisment

''ഇത്തവണ, സ്ഥിരോത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും യാത്ര സംഘടിപ്പിക്കാന്‍ മേവാത്തിലെ ഹിന്ദു സമൂഹം തീരുമാനിച്ചു. ഇതുകൊണ്ടാണ് സംസ്ഥാനമൊട്ടാകെ ഒരു പരിപാടി വിഎച്ച്പി പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഒരു ശിവക്ഷേത്രത്തില്‍ ബഹുജന ജലാഭിഷേക പരിപാടി സംഘടിപ്പിക്കുകയും ഈ പരിപാടിയില്‍ ഹൈന്ദവ സമൂഹം പങ്കെടുക്കുകയും ചെയ്യും. നൂഹിലെ യാത്രയില്‍ പുറത്തുനിന്നുള്ളവര്‍ പങ്കെടുക്കില്ല,'' വിഎച്ച്പിയുടെ കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ സുരേന്ദ്ര കുമാര്‍ ജെയിന്‍ ശനിയാഴ്ച പറഞ്ഞു. രാവിലെ 11 മണിക്ക് നുഹിന്റെ നല്‍ഹര്‍ മഹാദേവ് മന്ദിറില്‍ നിന്ന് യാത്ര പുറപ്പെട്ട് ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ജീര്‍ മന്ദിറിലേക്കും പിന്നീട് പുന്‍ഹാനയിലെ സിംഗാര്‍ മന്ദിറിലേക്കും നീങ്ങുകയും വൈകുന്നേരം 4 മണിയോടെ സമാപിക്കുമെന്ന് സംഘടനയിലെ അംഗങ്ങള്‍ പറഞ്ഞു.

Vhp Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: