നിങ്ങളുടെ അവകാശങ്ങൾ ആർക്കും അപഹരിക്കാനാവില്ല; അസം ജനതയ്ക്ക് നരേന്ദ്ര മോദിയുടെ ഉറപ്പ്

ട്വിറ്ററിലൂടെയാണ് മോദി അസം ജനതയ്ക്ക് ഉറപ്പു നൽകിയത്

Narendra Modi Parliament

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയതിനു പിന്നാലെ വ്യാപക പ്രതിഷേധങ്ങൾക്കാണ് അസം സാക്ഷിയാകുന്നത്. വ്യാപകമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് താമസിക്കുന്ന ജനങ്ങളുടെ രാഷ്ട്രീയ, ഭാഷ, സാംസ്കാരിക, ഭൂമി അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അസം ജനതയ്ക്ക് ഉറപ്പുനൽകിയത്.

Read Also: പൗരത്വ ഭേദഗതി ബില്‍: കലാപഭൂമിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

”പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ അസമിലെ എന്റെ സഹോദരീ സഹോദരന്മാർ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ അവകാശങ്ങളും വ്യക്തിത്വവും സംസ്കാരവും ആർക്കും അപഹരിക്കാനാവില്ല. അത് തഴച്ചുവളരുകയും വളരുകയും ചെയ്യും. ഞാൻ അവർക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു,” ഇതായിരുന്നു മോദിയുടെ ട്വീറ്റ്.

ആറാം വകുപ്പ് പ്രകാരം അസം ജനതയുടെ രാഷ്ട്രീയ, ഭാഷാപരമായ, സാംസ്കാരിക, ഭൂമി അവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കാൻ കേന്ദ്ര സർക്കാരും ഞാനും പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് മോദി മറ്റൊരു ട്വീറ്റിൽ പറയുന്നു.

വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അസമിലെ ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്നു രാത്രി ഏഴു വരെ 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിൽനിന്നു കൂടുതൽ കേന്ദ്രസേനയെ അസമിൽ വിന്യസിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭയിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോൾ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80ന് എതിരേ 311 വോട്ടിനു ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തദിനമെന്നാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No one can take away your rights pm modi to assam people

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com