/indian-express-malayalam/media/media_files/uploads/2017/11/yogiadityanath.jpg)
ലക്‌നൗ: ഉത്തർപ്രദേശിൽ പശുവിനെ ഉപദ്രവിക്കുന്നവർ അഴിക്കുളളിലാവുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിൽനിന്നുമാണ് ഏറ്റവും കൂടുതൽ ഗോമാംസം കയറ്റി അയയ്ക്കുന്നതെന്ന വാർത്ത തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ഗോരക്ഷാ വിഭാഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുപിയിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഗോമാംസം കയറ്റുമതി ചെയ്യാൻ ആരും ധൈര്യം കാണിക്കില്ല. തന്റെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് സംസ്ഥാനത്ത് കശാപ്പുശാല നിരോധിച്ചത്. കാർഷിക വിളകൾ നശിപ്പിക്കാതെ പശുക്കൾക്ക് മേയാനായി മേച്ചിൽപ്പുറങ്ങൾ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. നടൻ കമല്‍ഹാസന്‍റെ ഹിന്ദു തീവ്രവാദം സംബന്ധിച്ച പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.