scorecardresearch

ആരും ഞങ്ങളെ വിശ്വസിച്ചില്ല: മണിപ്പൂർ വീഡിയോയിലെ സ്ത്രീയുടെ ഭർത്താവായ കാർഗിൽ വിമുക്തഭടൻ

ജൂലൈ 19 നാണ് ലൈംഗികാതിക്രമ വീഡിയോ പുറത്തുവന്നത്. ഇത് ദേശീയ രോഷത്തിന് കാരണമാവുകയും പാർലമെന്റിൽ വരെ പ്രതിധ്വനിക്കുകയും ചെയ്തു

ജൂലൈ 19 നാണ് ലൈംഗികാതിക്രമ വീഡിയോ പുറത്തുവന്നത്. ഇത് ദേശീയ രോഷത്തിന് കാരണമാവുകയും പാർലമെന്റിൽ വരെ പ്രതിധ്വനിക്കുകയും ചെയ്തു

author-image
Sukrita Baruah
അപ്‌ഡേറ്റ് ചെയ്‌തു
New Update
manipur|india|NDA|opposion party

സംസ്ഥാനത്ത് അക്രമം തുടങ്ങി രണ്ടാം ദിവസമാണ് ഇവരെയും മറ്റ് രണ്ട് കുക്കി-സോമി സ്ത്രീകളെയും ആൾക്കൂട്ടം ലക്ഷ്യം വച്ചത്

ഇംഫാൽ: "സത്യം പുറത്ത് വരാൻ ദൈവമായിരിക്കും വീഡിയോ (ലൈംഗികാതിക്രമത്തിന്റെ) വൈറലാക്കിയത്, "മണിപ്പൂരിൽ മേയ് നാലിന് നടന്ന അക്രമത്തിനിടെ ആൾക്കൂട്ടം നഗ്നയാക്കി നടത്തിയ സ്ത്രീയുടെ ഭർത്താവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. കാർഗിൽ യുദ്ധ സേനാനിയായ അറുപത്തിയഞ്ചുകാരന്റെ ഭാര്യയെയാണ് നഗ്നയാക്കി നടത്തിച്ചത്.

Advertisment

സംസ്ഥാനത്ത് അക്രമം തുടങ്ങി രണ്ടാം ദിവസമാണ് ഇവരെയും മറ്റ് രണ്ട് കുക്കി-സോമി സ്ത്രീകളെയും ആൾക്കൂട്ടം ലക്ഷ്യം വച്ചത്. എന്നാൽ ജൂലൈ 19 ന് ലൈംഗികാതിക്രമ വീഡിയോ പുറത്തുവന്നത്. ഇത് ദേശീയ രോഷത്തിന് കാരണമാവുകയും അത് പാർലമെന്റിൽ വരെ പ്രതിധ്വനിക്കുകയും ചെയ്തു.

“അതുവരെ, പോലീസിൽ നിന്നോ സർക്കാരിൽ നിന്നോ ആരും ഞങ്ങളെ വിളിച്ചിട്ടില്ല,” മെയ് 18 ന് കാങ്‌പോക്‌പി ജില്ലയിലെ സൈകുൽ പോലീസ് സ്റ്റേഷനിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത വിമുക്തഭടൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

“നടപടികൾ വളരെ നേരത്തെ എടുക്കേണ്ടതായിരുന്നു. എന്നാൽ വീഡിയോ പുറത്തു വരുന്നതിനു മുൻപ്, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ആരും ഞങ്ങളെ വിശ്വസിച്ചില്ല,”സ്ത്രീകളുടെ കുടുംബങ്ങൾ താമസിക്കുന്ന ചുരാചന്ദ്പൂർ പട്ടണത്തിലെ ഒരു കോളേജ് മുറിയിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീകൾ "സുരക്ഷിതമായ സ്ഥലത്താണ്.

Advertisment

ഇദ്ദേഹം കരസേനയിൽ 30 വർഷം പ്രവർത്തിച്ചു. ആസാം റെജിമെന്റിൽ ഒരു സൈനികനായി ചേരുമ്പോൾ അദ്ദേഹത്തിന് 18 വയസ്സായിരുന്നു. 2000-കളുടെ അവസാനത്തിൽ തന്റെ ഗ്രാമത്തിന് അഭിമാനിക്കാനും യുവാക്കളെ സേനയിൽ ചേരാൻ പ്രചോദിപ്പിക്കാനും ആവശ്യമായ മെഡലുകളുമായി സുബേദാറായി വിരമിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നിർണായക പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി ഓപ്പറേഷൻ രക്ഷക് (ജെ&കെയിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ), അസം, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒപ് റിനോയും ശ്രീലങ്കയിലെ ഓപ്പറേഷൻ പവനും അതിൽ ഉൾപ്പെടുന്നു. സൈനിക സേവാ മെഡൽ, ഓപ്പറേഷൻ വിജയ് മെഡൽ, വിദേശ് സേവാ മെഡൽ, പ്രത്യേക സേവന മെഡൽ എന്നിവയുൾപ്പെടെ നിരവധി മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

ബറ്റാലിയന്റെ ഭാഗമായിരുന്ന ഒരു മുൻ ആർമി ഓഫീസർ അദ്ദേഹത്തെ ഒരു നല്ല ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ഓർത്തു. ലഫ്റ്റനന്റ് കേണൽ കൗശിക് സിർകാർ (റിട്ട.) ശ്രീലങ്കയിൽ ആയിരുന്നപ്പോൾ യൂണിറ്റിൽ താരതമ്യേന പുതുതായി പ്രവേശിച്ച ആളായിരുന്നു ഇദ്ദേഹം. എന്നാൽ ഓപ്പറേഷൻ വിജയ് സമയത്ത് അദ്ദേഹത്തോടൊപ്പം താങ്ധറിൽ സേവനമനുഷ്ഠിക്കുമ്പോൾ കഠിനമായി പ്രവർത്തിച്ചിരുന്ന സൈനികനായിരുന്നു.

സംഭവത്തിന് ശേഷം തന്റെ യൂണിറ്റിലെ ഉദ്യോഗസ്ഥരിൽ നിന്നും വിമുക്തഭടൻമാരുടെ സംഘടനയിൽ നിന്നും തനിക്ക് കോളുകൾ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് പുറത്തുവന്ന വീഡിയോ മുതൽ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇരകളിൽ രണ്ടുപേരും അവരുടെ കുടുംബങ്ങളും ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്നു. എന്നാൽ വീഡിയോ പുറത്തുവന്നയുടൻ, അവരുടെ ഗോത്രത്തിലെ നേതാക്കൾ അവരെ ഒരു "സുരക്ഷിത മേഖല" യിലേക്ക് മാറ്റി. അവരുടെ അടുത്ത കുടുംബത്തിന് പോലും സ്ഥലം അറിയില്ല.

ഇരകളിൽ ഇരുപത്തിയെന്ന് വയസ്സുള്ള യുവതി ചുരാചന്ദ്പൂർ വിട്ട് കാങ്പോക്പി ജില്ലയിലെ ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. എന്നിരുന്നാലും, വീഡിയോയെ തുടർന്ന്, നേതാക്കൾ അവരെയും "സുരക്ഷിത മേഖലയിലേക്ക്" മാറ്റി. ജൂലൈ 19 മുതൽ, സർക്കാരിൽ നിന്നുള്ള രണ്ട് പേർ ഇരകളെ സന്ദർശിച്ചു. മണിപ്പൂർ ഗവർണർ അനുസൂയ ഉയ്കെയും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയും. കഴിഞ്ഞയാഴ്ചയാണ് പോലീസ് സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, “ചുരാചന്ദ്പൂരിലെ സിവിൽ സൊസൈറ്റി സംഘടനകളുടെ ചെറുത്തുനിൽപ്പ് കാരണം ഇരകളെ സംസ്ഥാന അധികാരികൾക്ക് നേരിട്ടോ ടെലിഫോൺ വഴിയോ സമീപിക്കാൻ കഴിഞ്ഞില്ല”എന്ന് സമർപ്പിച്ചിരുന്നു.

ലൈംഗികാതിക്രമം നടന്ന ദിവസം ഇരുപത്തിയെന്നുകാരിയുടെ പിതാവിനെയും ഇളയ സഹോദരനെയും ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. “ഒരു അമ്മയെന്ന നിലയിൽ, എന്റെ മകൾ സുഖമായി ഇരിക്കാൻ ഞാൻ ശക്തമായി തുടരാൻ ശ്രമിക്കുകയാണ്. എന്റെ ഹൃദയം തകർന്നുപോയി. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ധാരാളം ആളുകൾ വരികയും ചെയ്‌തു. പക്ഷേ എനിക്ക് പേടിയില്ല; ഞങ്ങൾ വളരെയധികം സുരക്ഷയുള്ള സംരക്ഷണത്തിന്റെ കീഴിലാണ്," ഭർത്താവിന്റെയും മകന്റെയും വിയോഗത്തിൽ നിന്ന് കരകയറുന്ന അവരുടെ അമ്മ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“ഇതെല്ലാം സംഭവിച്ചതിന് ശേഷവും രണ്ട് കമ്മ്യൂണിറ്റികൾക്കും എങ്ങനെ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്,”അവർ പറഞ്ഞു.

Manipur News Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: