രാജീവ് ഗാന്ധി വധം: പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി

താനും പ്രിയങ്കയും പിതാവിന്റെ ഘാതകരോട് പൊറുത്തതായി രാഹുല്‍ വ്യക്തമാക്കിയിരുന്നു

rahul gandhi, priyanka gandhi, sonia gandhi, ie malayalam

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി.പേരറിവാളനെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘കാലാ’ സംവിധായകനായ പാ രഞ്ജിത്തിനോടാണ് രാഹുല്‍ ഇക്കാര്യം അറിയച്ചത്. പേരറിവാളനെ മോചിപ്പിക്കുന്നതില്‍ അനുകൂല നിലപാടാണ് രാഹുല്‍ സ്വീകരിച്ചതെന്ന് പാ രഞ്ജിത്ത് വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ പാ രഞ്ജിത്ത് കഴിഞ്ഞ ദിവസമാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് ആദ്യമായല്ല രാജീവ് ഗാന്ധി വധക്കേസില്‍ രാഹുല്‍ നിലപാട് വ്യക്തമാക്കുന്നത്. താനും പ്രിയങ്കയും പിതാവിന്റെ ഘാതകരോട് പൊറുത്തതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പേരറിവാളന്‍, മുരുകന്‍, സന്താന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ 27 വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നളിനി ഒഴികെ മറ്റാരും ഇതുവരെ പുറംലോകം കണ്ടിട്ടില്ല.

രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായ പേരറിവാളന്‍ 1991 മുതല്‍ ജയിലിലാണ്. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. തുടര്‍ന്ന് രാജീവ് വധക്കേസിലെ പ്രതികള്‍ക്ക് ജയിൽ മോചനം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. മാനുഷിക പരിഗണന വച്ച് പ്രതികളെ മോചിപ്പിക്കണമെന്ന് അപേക്ഷിച്ചെങ്കിലും പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇത് തള്ളിക്കളഞ്ഞു.

Read More: അടഞ്ഞ വാതിലുകൾക്ക് മുന്നിൽ​ അറിവിന്റെ 27 വർഷങ്ങൾ

എല്‍ടിടിക്കാര്‍ക്ക് ബാറ്ററി വാങ്ങി നല്‍കിയെന്ന കുറ്റമാണ് പേരറിവാളന്റെ പേരില്‍ ചുമത്തപ്പെട്ടത്. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ എല്‍ടിടി തീവ്രവാദികള്‍ വധിച്ചത്. തനു എന്ന എല്‍ടിടി തീവ്രവാദി മനുഷ്യ ചാവേറായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിക്കുകയായിരുന്നു. മറ്റ് പതിനാലോളം പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 26 പേര്‍ക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ 1999ല്‍ പേരറിവാളന്‍ അടക്കം നാല് പേര്‍ക്ക് മാത്രമായി സുപ്രീം കോടതി വധശിക്ഷ ചുരുക്കി. ഈ നാല് പേരുടെ വധശിക്ഷ പിന്നീട് സുപ്രീം കോടതി റദ്ദാക്കി. ഇരുപത് വര്‍ഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവ് ചെയ്തത്.

Read More: “രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് മഹാമനസ്കത കാണിക്കണം” സോണിയയക്ക് മുൻ ജഡ്‌ജിയുടെ കത്ത്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No objection to release of rajiv gandhis killer says rahul

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com