നന്ദി, പക്ഷേ ഇന്ത്യന്‍ സേനയുടെ സഹായം വേണ്ട: മഹീന്ദ രജപക്‌സെ

ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റിനില്‍ വിക്രമസംഗെയുമാണെന്നും രജപക്‌സെ

Mahinda Rajapakse,മഹീന്ദ രജപക്സെ, Rajapakse Srilanka,രജപക്സെ ശ്രീലങ്ക, Rajapakse India,രജപക്സെ ഇന്ത്യ. Srilanka, ശ്രീലങ്ക,India, Srilanka,

കൊളംബോ: ഇന്ത്യയുടെ സഹായം വേണ്ടെന്ന് ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ. ഭീകരരെ നേരിടാന്‍ ഇന്തയുടെ സഹായം വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരരെ സ്വന്തം നിലയ്ക്ക് നേരിടാന്‍ ശ്രീലങ്കയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്‍എസ്ജി കമാന്‍ഡോകളെ അയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ നടപടികള്‍ക്ക് നന്ദി പറയുന്നതായും അവ സഹായകരമാണെന്നും രജപക്‌സെ പറഞ്ഞു. എന്നാല്‍ ശ്രീലങ്കയ്ക്ക് വിദേശ സൈനികരുടെ ആവശ്യമില്ലെന്നും തങ്ങളുടെ സേന എന്തിനും പ്രാപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സേനയ്ക്ക് സ്വാതന്ത്ര്യവും അധികാരവും നല്‍കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ആവശ്യം വന്നാല്‍ ഇന്ത്യന്‍ സേനയുടെ സഹായം തേടുമെന്ന് ശ്രീലങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ പ്രസിഡന്റിന്റെ പ്രതികരണം. അതേസമയം, ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റിനില്‍ വിക്രമസംഗെയുമാണെന്നും രജപക്‌സെ ആരോപിച്ചു.

രാജ്യസുരക്ഷ ബലി കൊടുത്ത് ഇരുവരും രാഷ്ട്രീയനാടകങ്ങള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു രജപക്‌സെയുടെ ആരോപണം. അവര്‍ക്ക് ആശങ്ക വോട്ട്ബാങ്കുകളെക്കുറിച്ച് മാത്രമായിരുന്നു. അതു കൊണ്ടാണ് ഒന്നും ചെയ്യാതിരുന്നതെന്നും രജപക്‌സെ പറഞ്ഞു.

Read More: ശ്രീലങ്കയിലെ സ്‌ഫോടനം: 10 ദിവസം മുൻപേ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No need of indias hellp says srilankas formerpresident mahinda rajpakse

Next Story
ടോയ്‌ലറ്റില്‍ പോകുമ്പോഴും ചായ കുടിക്കുമ്പോഴുമെല്ലാം ഇന്ത്യക്കാർ മോദിയെ ഓർക്കുംനരേന്ദ്ര മോദി, റാം മാധവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ജനറൽ സെക്രട്ടറി, ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, ram madhav, narendra modi, ram madhav bjp, bjp ram madhav, ideas exchange, bjp, bharatiya janata party, national security, jammu and kashmir issue, lok sabha elections 2019, lok sabha polls 2019, elections 2019, Indian Express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com