സിഎഎ മൂലം ഒരു മുസ്ലിമിനും തിരിച്ചടി നേരിടേണ്ടിവരില്ലെന്ന് മോഹന്‍ ഭഗവത്

രാഷ്ട്രീയ മുതലെടുപ്പിനായി ഈ രണ്ട് വിഷയങ്ങള്‍ സംബന്ധിച്ച് ചിലര്‍ സാമുദായികമായ ആഖ്യാനം പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Mohan Bhagwat, CAA, NRC, Mohan Bhagwat Rss, Mohan Bhagwat Muslims, Mohan Bhagwat news, Mohan Bhagwat CAA NRC, Mohan Bhagwat RSS news, Mohan Bhagwat Muslis remarks, ie malayalam

ഗുവാഹതി: പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്കു ഹിന്ദു-മുസ്ലിം വിഭജനവുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. രാഷ്ട്രീയ മുതലെടുപ്പിനായി ഈ രണ്ട് വിഷയങ്ങള്‍ സംബന്ധിച്ച് ചിലര്‍ സാമുദായികമായ ആഖ്യാനം പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഎഎമൂലം ഒരു മുസ്ലിമിനും ഒരു നഷ്ടവും നേരിടേണ്ടിവരില്ലെന്നും രണ്ടുദിവസത്തെ അസം സന്ദര്‍ശനത്തിനെത്തിയ ഭാഗവത് പറഞ്ഞു. ‘എന്‍ആര്‍സി, സിഎഎ-അസം എന്നിവയ്ക്കുമേലുള്ള പൗരത്വ ചര്‍ച്ചയും ചരിത്രത്തിന്റെ രാഷ്ട്രീയവും’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് സ്വാതന്ത്ര്യാനന്തരം ആദ്യത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത് ഇതുവരെ നടന്നിട്ടുണ്ട്. അത് ഞങ്ങള്‍ തുടരും. സിഎഎ മൂലം ഒരു മുസ്ലിമിനും ഒരു നഷ്ടം നേരിടേണ്ടിവരില്ല,” അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വ നിയമം സംരക്ഷണം നല്‍കുമെന്ന് ഭാഗവത് പറഞ്ഞു. ”ആപല്‍സമയത്ത് ഈ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളിലേക്കും ഞങ്ങള്‍ എത്തിച്ചേരുന്നു … ഭീഷണികളും ഭയവും കാരണം നമ്മുടെ രാജ്യത്തേക്കു വരാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ടെങ്കില്‍ അവരെ തീര്‍ച്ചയായും സഹായിക്കേണ്ടതുണ്ട്,” ഭാഗവത് പറഞ്ഞു.

എന്‍ആര്‍സിയെക്കുറിച്ച് പരാമര്‍ശിച്ച ഭാഗവത് തങ്ങളുടെ പൗരന്മാര്‍ ആരാണെന്ന് അറിയാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നു പറഞ്ഞു.

”സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നതിനായില്‍ ഈ വിഷയം രാഷ്ട്രീയ മണ്ഡലത്തിലാണ് … ഈ രണ്ട് വിഷയങ്ങളെ ചുറ്റിപ്പറ്റി സാമുദായിക ആഖ്യാനം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഒരു വിഭാഗം ആളുകള്‍ ആഗ്രഹിക്കുന്നു,” ഭാഗവത് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No muslim will face any setback due to caa says mohan bhagwat

Next Story
Coronavirus India Highlights: ഇളവില്ല; ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുംcovid 19, covid 19 kerala, kerala covid restrictions, kerala new lockdown norms, Civil society demands withdrawal of new Covid restrictions, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com