scorecardresearch

അതൊരു സിനിമയാണ്: മെര്‍സലിനു പിന്തുണയുമായി കോടതി

രാജ്യത്തെക്കുറിച്ചും കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയത്.

Vijay

ചെന്നൈ: വിജയ് ചിത്രം മെര്‍സലിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ച കോടതി അതൊരു സിനിമ മാത്രമാണ്, അല്ലാതെ യഥാര്‍ഥ സംഭവമൊന്നുമല്ലെന്നും നിരീക്ഷിച്ചു.

രാജ്യത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയത്. വിവാദങ്ങള്‍ക്കിടയിലും ചിത്രത്തെ പിന്തുണച്ച ആരാധകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് വിജയ് ഇറക്കിയ പത്രക്കുറിപ്പിനു പുറകേയാണ് കോടതിയുടെ വിധി.

റിലീസ് ദിവസം മുതല്‍ ജിഎസ്ടിയെക്കുറിച്ചുള്ള നായകന്റെ ഡയലോഗിന്റെ പേരില്‍ വിവാദത്തിലാണ് ചിത്രം. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജനാണ്. പിന്നീട് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ വിജയ്‌യെ ജോസഫ് വിജയ് എന്ന് വിശേഷിപ്പിച്ച് പ്രശ്നത്തിന് വര്‍ഗീയ നിറം പകരുകയും ചെയ്തു. ഇതിനു പിറകെയാണ് ചിത്രത്തെ നിയമക്കുരുക്കില്‍ പെടുത്താനുള്ള ശ്രമമുണ്ടായത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: No mersal ban says madras high court