ന്യൂഡൽഹി: സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) പ്രകാരം 2020 ൽ രേഖപ്പെടുത്തിയ മരണങ്ങളിൽ 45 ശതമാനവും വൈദ്യസഹായം ലഭിക്കാത്തവയാണെന്ന് കണക്കുകൾ. കോവിഡ് മഹാമാരി കാലത്ത് ആരോഗ്യസംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ട് നേരിട്ടു എന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്ക്. വൈദ്യസഹായം ലഭ്യമല്ലാതെ ഉണ്ടായ മരണങ്ങൾ സംബന്ധിച്ച എക്കാലത്തെയും ഉയർന്ന കണക്കാണിത്.
2020 ൽ ആശുപത്രികളിലും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും വച്ചുണ്ടായ മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും പുതിയ ഡേറ്റ കാണിക്കുന്നു.
2020 ൽ, മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ കോവിഡ് ഇതര ആരോഗ്യ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു. ഇന്ത്യയിലെ മിക്ക ആശുപത്രികളിലും 80 മുതൽ 100 ശതമാനം വരെ കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി പലർക്കും കോവിഡ് ഇതര മെഡിക്കൽ സഹായങ്ങൾ ലഭ്യമായിരുന്നില്ല.
വൈദ്യസഹായത്തിന്റെ അഭാവത്തിൽ മരിക്കുന്ന ആളുകളുടെ 2019 ൽ 34.5 ശതമാനമായിരുന്നിടത് നിന്നാണ് 2020 ൽ 45 ശതമാനമായി വർദ്ധിച്ചത്, എക്കാലത്തെയും ഏറ്റവും വലിയ ഉയർച്ചയാണിത്.
അതേസമയം, ഇന്സ്ടിട്യൂഷണൽ പരിചരണത്തിൽ ഉണ്ടായ മരണങ്ങൾ 2019 ൽ 32.1 ശതമാനമായിരുന്നതിൽ നിന്ന് 2020 ൽ 28 ശതമാനമായി കുറഞ്ഞു, ഇത് എക്കാലത്തെയും വലിയ ഇടിവാണ്.
ഈ രണ്ട് കണക്കുകളും പുതിയതോ അസാധാരണമോ ആയ ഒരു പ്രതിഭാസത്തെ സൂചിപ്പിക്കുന്നതല്ല. കഴിഞ്ഞ കുറച്ചു നാളുകളായി വൈദ്യസഹായത്തിന്റെ അഭാവത്തിലുണ്ടാവുന്ന മരണങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുകയും, ഇന്സ്ടിട്യൂഷണൽ പരിചരണത്തിന് കീഴിലുള്ള മരണങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഈ വർഷമുണ്ടായ വർധനവും കുറവും പുതിയതാണ്.
2011 ൽ രേഖപ്പെടുത്തിയ ആകെ മരണങ്ങളിൽ 10 ശതമാനം മാത്രമാണ് വൈദ്യസഹായത്തിന്റെ അഭാവത്തിൽ സംഭവിച്ചത്. എന്നാൽ രാജ്യത്ത് ആകെയുള്ള മരണങ്ങളിൽ 67 ശതമാനം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കാലഘട്ടമായിരുന്നു അത്.
മരണ രജിസ്ട്രേഷന്റെ തോത് വർദ്ധിച്ചതോടെ ആരോഗ്യ സ്ഥാപനങ്ങൾക്ക് പുറത്തുള്ള മരണങ്ങളുടെ എണ്ണവും വർദ്ധിച്ചു. 2017-ലും 2018-ലും, ഇന്സ്ടിട്യൂഷണൽ മരണങ്ങളുടെയും വൈദ്യസഹായം ലഭിക്കാതെയുള്ള മരണങ്ങളുടെയും അനുപാതം ഏകദേശം തുല്യമായിരുന്നു, ഇവ ഓരോന്നും രജിസ്റ്റർ ചെയ്ത മരണങ്ങളുടെ മൂന്നിലൊന്ന് ആയിരുന്നു. ബാക്കിയുള്ള മൂന്നിലൊന്ന് മരണങ്ങൾ, വൈദ്യസഹായം ആവശ്യമില്ലാത്തതോ, വീട്ടിൽ അൽപം വൈദ്യസഹായം ലഭിച്ചതോ വിശദാംശങ്ങൾ ലഭ്യമല്ലാത്തതോ ആയിരുന്നു.
2019 ആയപ്പോഴേക്കും വൈദ്യസഹായത്തിന്റെ അഭാവത്തിൽ ഉണ്ടായ മരണങ്ങളുടെ എണ്ണം ഇന്സ്ടിട്യൂഷണൽ മരണങ്ങളെ മറികടന്നു. എന്നാൽ കോവിഡ് കാരണം, 2020 ൽ ഇതിൽ അസാധാരണമായ മാറ്റങ്ങൾ ഉണ്ടായി. 2021 ലെ കണക്കിൽ ഇത് കൂടുതൽ പ്രകടമാകുമെന്നാണ് വിലയിരുത്തൽ, ആശുപത്രി സേവനത്തിന്റെ അഭാവം മൂലം ധാരാളം കോവിഡ് മരണങ്ങൾ സംഭവിച്ചിരുന്നു.
2020 ൽ രാജ്യത്ത് 81.16 ലക്ഷം മരണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നാണ് രജിസ്ട്രാർ ജനറലിന്റെ ഓഫീസ് പുറത്തുവിട്ട പുതിയ സിആർഎസ് ഡേറ്റ കാണിക്കുന്നത്. മുൻവർഷത്തെതിനേക്കാൾ ആറ് ശതമാനം കൂടുതലാണിത്, ജനനമരണങ്ങളുടെ രജിസ്ട്രേഷനിൽ ഉണ്ടായിട്ടുള്ള വർധനവിന് അനുസരിച്ചാണ് വർധനവ് ഉണ്ടായിട്ടുള്ളത്.
Also Read: 2020 കോവിഡ് കാലത്ത് മരണ നിരക്കിൽ 6 ശതമാനം വർധനവ്: രജിസ്ട്രാർ ജനറൽ