ഡൽഹിയിൽ പുതിയ ലോക്ക്ഡൗൺ ഇല്ല: അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ 41,000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ പ്രതിദിനം 8,600 ൽ നിന്ന് 18,000 കോവിഡ് -19 ടെസ്റ്റുകൾ നടത്താനാണ് തീരുമാനം

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് അരവിന്ദ് കേജ്‌രിവാൾ. ഇനി ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം.

“ഡൽഹിയിൽ മറ്റൊരു ലോക്ക്ഡൗൺ ആസൂത്രണം ചെയ്യുമോ എന്ന് പലരും ചോദിക്കുന്നു. അത്തരം പദ്ധതികളൊന്നുമില്ല.”

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. 41,000ത്തിലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ പ്രതിദിനം 8,600 ൽ നിന്ന് 18,000 കോവിഡ് -19 ടെസ്റ്റുകൾ നടത്താനാണ് തീരുമാനം.

ഡൽഹിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഞായറാഴ്ച രണ്ടു യോഗങ്ങൾ വിളിച്ചുചേർത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച സർവ കക്ഷിയോഗവും നടത്തി. യോഗത്തിൽ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കാനും സ്വകാര്യ ലാബുകളുടെ പരിശോധനാ ഫീസും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസും സംബന്ധിച്ച് തീരുമാനമെടുക്കാനും ആവശ്യപ്പെട്ടു.

Read More: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

പരിശോധനാ ചെലവ് 50 ശതമാനം കുറയ്ക്കണമെന്ന ആവശ്യം പാർട്ടി ഉന്നയിച്ചിട്ടുണ്ടെന്ന് ഡൽഹി ബിജെപി മേധാവി ആദേഷ് കുമാർ ഗുപ്ത പറഞ്ഞു. നിലവിൽ ഡൽഹിയിൽ ഒരു കോവിഡ് -19 ടെസ്റ്റിന് 4,500 രൂപയാണ് ഫീസ്. “ഈ ആവശ്യം മന്ത്രി അംഗീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ നിരക്കുകൾ നിശ്ചയിക്കണമെന്നും ഞങ്ങൾ നിർദേശിച്ചു. ഇക്കാര്യം മനസിലാക്കി ആഭ്യന്തരമന്ത്രി ഒരു സമിതി രൂപീകരിച്ചു. സമിതി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് തീരുമാനിക്കും.”

ആം ആദ്മി രാജ്യസഭാ എംപി സഞ്ജയ് സിങ്, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽകുമാർ ചൗധരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കൊറോണ വൈറസിനെതിരെ പോരാടാനുള്ള നയങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേയർമാർ, കമ്മീഷണർമാർ എന്നിവരുമായി ഷാ രണ്ട് ഉന്നതതല യോഗങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച.

സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം ഡൽഹിക്ക് നൽകുമെന്ന് ആഭ്യന്തരമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ പരിശോധന മൂന്നിരട്ടിയാകുമെന്നും 500 റെയിൽവേ കോച്ചുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൻ‌ഐ‌ടി‌ഐ ആയോഗ് അംഗം വി.കെ.പോളിന്റെ അധ്യക്ഷതയിൽ സ്വകാര്യ ആശുപത്രികൾക്ക് 60 ശതമാനം കിടക്കകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധനകളുടെയും ചികിത്സയുടെയും നിരക്ക് നിശ്ചയിക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

Read in English: No lockdown plans for Delhi, says CM Arvind Kejriwal amid speculation

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No lockdown plans for delhi says cm arvind kejriwal amid speculation

Next Story
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായിindia, ഇന്ത്യ, pakistan, പാക്കിസ്താൻ, indian diplomats missing in pakistan, പാക്കിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായി, indian high commission pakistan, പാക്കിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ,  indian high commission islamabad, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express