മുംബൈ: മഹാരാഷ്ട്രയിൽ ഡിഎച്ച്എഫ്എൽ ഗ്രൂപ്പ് കപിൽ വധാവനും മറ്റു 22 പേരും ലോക്ക്ഡൗൺ ലംഘിച്ചതിൽ മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ധനികരായ വ്യക്തികൾക്ക് സംസ്ഥാനത്ത് ലോക്ക്ഡൗൺ ബാധകമല്ലേയെന്ന് ഫഡ്നാവിസ് ചോദിച്ചു.

”മഹാരാഷ്ട്രയിൽ ശക്തർക്കും ധനികർക്കും ലോക്ക്ഡൗൺ ഇല്ലേ?. ഒരാൾ പൊലീസിൽനിന്നും ഔദ്യോഗിക അനുമതിയോടെ മഹാബലേശ്വറിൽനിന്നും ഹോളിഡേ ആഘോഷിച്ചു. ഒരു മുതിർന്ന ഐ‌പി‌എസ് ഉദ്യോഗസ്ഥന്‌ ഇതിന്റെ പരിണതഫലങ്ങൾ‌ അറിഞ്ഞുകൊണ്ട് അത്തരം ഗുരുതരമായ തെറ്റ് ചെയ്യാൻ‌ കഴിയില്ല. ആരുടെ ഉത്തരവാലും അനുഗ്രഹത്താലുമാണ് ഇതു ചെയ്തത്?. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതിനു മറുപടി പറയണം,” ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.

ലോക്ക്ഡൗൺ സമയത്താണ് ഡിഎച്ച്എഫ്എൽ ഗ്രൂപ്പിലെ 23 പേരും ഖാണ്ഡലയിൽനിന്നും വധാവാന്റെ ഫാംഹൗസിലേക്ക് യാത്ര ചെയ്തത്. അടിയന്തര ആവശ്യത്തിനായി വീട്ടിലേക്ക് പോകുന്നുവെന്ന് കാണിച്ചാണ് കപിലിനും ധീരജിനുമടക്കം യാത്ര ചെയ്യാൻ പൊലീസ് ഓഫീസർ അനുമതി കൊടുത്തത്. സംഭവത്തിൽ അന്വേഷണം കഴിയുന്നതുവരെ മുതിർന്ന ഐപിഎസ് ഓഫീസറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതായി ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.

Read Also: ലോക്ക്ഡൗൺ: പ്രധാനമന്ത്രി നാളെയോ മറ്റന്നാളോ രാജ്യത്തെ അഭിസംബോധന ചെയ്തേക്കും

ലോക്ക്ഡൗൺ ലംഘിച്ചതിന് മഹാബലേശ്വറിലെ ഫാംഹൗസിൽനിന്നും വ്യാഴാഴ്ചയാണ് വധാവാൻ അടക്കം 23 കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെയാണ് വധാവാനും കുടുംബാംഗങ്ങളും ഖാണ്ഡലയിൽനിന്നും മഹാബലേശ്വറിലേക്ക് കാറിൽ പോയതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൂനെ, സതാര അടക്കമുളള ജില്ലകളിൽ ലോക്ക്ഡൗൺ തുടരുമ്പോഴായിരുന്നു ഇവരുടെ യാത്ര.

യെസ് ബാങ്ക്, ഡിഎച്ച്എഫ്എൽ തട്ടിപ്പു കേസുകളിൽ പ്രതികളാണ് കപിൽ, ധീരജ് വധാവാൻ.

Read in English: After DHFL promoters violate lockdown, Fadnavis asks: ‘No lockdown for rich in Maharashtra’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook