scorecardresearch

ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ല; വിട്ടുവീഴ്ച പാടില്ലെന്നും എസ്. ജയ്ശങ്കർ

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

author-image
WebDesk
New Update
Delhi Blast

മോസ്കോയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്

മോസ്‌കോ: ഭീകരതയെ വെള്ളപൂശാൻ കഴിയില്ലെന്നും തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മോസ്‌കോയിൽ എസ്.സി.ഒ. ഗവർമെന്റ് മേധാവികളുടെ ഉച്ചകോടിയിൽ സംസാരിക്കവേയാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. 

Advertisment

Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്

ലോകം ഭീകരതയോട് അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും യാതൊരു വിട്ടുവീഴ്ചയും കാണിക്കാതിരിക്കേണ്ടത് അത്യാവശ്യമാണ്. ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല. ഭീകരവാദത്തിനെ വെള്ളപൂശാൻ പാടില്ല. ഭീകരവാദത്തിനെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. ഇന്ത്യയും എല്ലാ ശക്തിയും ഉപയോഗിച്ച് ഭീകരവാദത്തെ പ്രതിരോധിക്കും.- എസ്.ജയശങ്കർ പറഞ്ഞു. 

Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും

Advertisment

അതേസമയം, ഡിസംബർ നാലിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. നേരത്തെ ഉച്ചകോടിയ്ക്കിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്. 

യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ, അഫ്ഗാനിസ്ഥാനിലെ സഹചര്യം എന്നിവയും ജയശങ്കർ-സെർജി ലാവ്‌റോവ് കൂടിക്കാഴ്ചയിൽ ചർച്ചയായി. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുകയും റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം.

Also Read:ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

2022ൽ യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതിന് ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഓഗസ്റ്റിൽ മോസ്‌കോ സന്ദർശിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് പുടിൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തെത്തിയത്.

Read More:ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയത് പുൽവാമ സ്വദേശിയായ ഡോക്ടറെന്ന് പോലീസ് സംശയം

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: