Latest News

ഒരു സംസ്ഥാനത്തിന്റെ മേലും ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്രം; തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്നു

ഏതെങ്കിലും ഭാഷ ആരുടേയെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കണമെന്ന ഉദ്ദേശം കേന്ദ്രത്തിനില്ലെന്ന് മാനവവിഭവശേഷി മന്ത്രി

Hindi, ഹിന്ദി, Tamil Nadu, തമിള്‍നാട്, center, കേന്ദ്രം, hindi language, ഹിന്ദി ഭാഷ, ie malayalam

ചെന്നൈ: സ്കൂളുകളില്‍ ഹിന്ദി മൂന്നാം നിര്‍ബന്ധ ഭാഷയാക്കണമെന്ന ശുപാര്‍ശയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം പുകയുന്നതിനിടെ വിശദീകരണവുമായി മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാല്‍ നിശാങ്ക് രംഗത്ത്. ഏതെങ്കിലും ഭാഷ ആരുടേയെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കണമെന്ന ഉദ്ദേശം കേന്ദ്രത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കെ. കസ്തുരിരംഗന്‍ കമ്മറ്റി കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഭാഷ ആരുടേയും മേല്‍ കെട്ടി വെക്കില്ലെന്ന് രമേശ് പൊഖ്റിയാല്‍ പറഞ്ഞു.

‘കമ്മിറ്റി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്തത്. അതല്ല സര്‍ക്കാര്‍ നയം. പൊതു അഭിപ്രായങ്ങളും തേടും. അതൊരു നയമാണെന്നത് തെറ്റിദ്ധാരണയാണ്. ഒരു സംസ്ഥാനത്തിന്റെ മേലും ഭാഷ അടിച്ചേല്‍പ്പിക്കില്ല,’ മന്ത്രി വ്യക്തമാക്കി.

Read More: 4000000000 രൂപ മുടക്കി ഹിന്ദി യുഎന്നിലെ ഔദ്യോഗിക ഭാഷയാക്കാന്‍ തയ്യാറെന്ന് കേന്ദ്രം

ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നും ഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും മറ്റൊരു ആധുനിക ഇന്ത്യന്‍ ഭാഷയും പഠിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. അതേസമയം ആധുനിക ഇന്ത്യന്‍ ഭാഷ എന്നത് കമ്മറ്റി നിര്‍വചനമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഹിന്ദി സംസ്ഥാനങ്ങള്‍ ഏത് ഭാഷ പഠിക്കണമെന്ന് വ്യക്തമായ നിര്‍ദ്ദേശമില്ല.

കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡി.എംകെ എം.പി കനിമൊഴി പറഞ്ഞു. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുതെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ക്ക് ഏത് ഭാഷയും പഠിക്കാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പട്ടാളി മക്കള്‍ കക്ഷി നേതാവ് പി.കെ രാംദോസും പ്രതികരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No intention of imposing any language govt dismisses fears of hindi imposition in tamil nadu

Next Story
ബോട്ടപകടം: ഏഴ് വിനോദ സഞ്ചാരികളെ രക്ഷിച്ച് കശ്മീരി ടൂറിസ്റ്റ് ഗൈഡ് മുങ്ങി മരിച്ചുKashmir, കശ്മീര്‍, tourist guide, ടൂറിസ്റ്റ് ഗൈഡ്, boat capsize, ബോട്ടപകടം, death, മരണം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express