ന്യൂ​ഡ​ൽ​ഹി: ഈ വര്‍ഷം രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് വി​രു​ന്ന് ഉ​പേ​ക്ഷി​ച്ച​ത്. മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​റി​യി​ച്ചു. യാതൊരു തരത്തിലുളള മതാഘോഷങ്ങളും പൊതുമേഖലാ കെട്ടിടത്തില്‍ നടത്തില്ലെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ഒ​രു മ​ത​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്ന് രാ​ഷ്ട്ര​പ​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​സ് സെ​ക്ര​ട്ട​റി അ​ശോ​ക് മാ​ലി​ക് പ​റ​ഞ്ഞു. മ​തേ​ത​ര രാ​ജ്യം എ​ന്ന നി​ല​യി​ൽ മ​തം ഏ​തെ​ന്ന് പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ മ​ത​ച​ട​ങ്ങു​ക​ളും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ എ​ല്ലാ മ​ത​ങ്ങ​ളു​ടേ​യും ആ​ഘോ​ഷ വേ​ള​യി​ൽ പ്ര​സി​ഡ​ന്‍റ് ആ​ശം​സ അ​റി​യി​ക്കു​മെ​ന്നും അ​ശോ​ക് മാ​ലി​ക് പ​റ​ഞ്ഞു.

ഇതോടെ ഒരു ദശാബ്ദത്തിന് ശേഷം ആദ്യമായി രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് ഉണ്ടാവില്ല. 2002 മുതല്‍ 2007 വരെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്‌ദുല്‍ കലാമിന്റെ കാലമൊഴിച്ച് എല്ലാ വര്‍ഷങ്ങളിലും പരമ്പരാഗതമായി രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ ഒരുക്കുന്നുണ്ട്. നാഗ്പൂരില്‍ ഇഫ്താര്‍ നടത്തില്ലെന്ന് ആര്‍എസ്എസും നിലപാട് എടുത്തിട്ടുണ്ട്. നാഗ്‌പൂരിലെ ആസ്ഥാന പരിസരത്ത് ഇഫ്‌താർ സംഗമം നടത്താനുളള രാഷ്ട്രീയ മുസ്‌ലിം മഞ്ച് (ആർഎസ്എസിന് കീഴിലെ മുസ്‌ലിം സംഘടന) നീക്കത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

“ഞങ്ങളെ വിമർശിക്കുന്നവരാണ് സാധാരണ ഇഫ്‌താറുകൾ സംഘടിപ്പിക്കാറുളളത്. മുസ്‌ലിങ്ങൾക്ക് വേണ്ടി ഇഫ്താർ സംഗമം  ഒരുക്കാൻ മറ്റുളളവരോട് ഇസ്‌ലാം എവിടെയും ആവശ്യപ്പെടുന്നില്ല. മഹാരാഷ്ട്രയിലെ ആർഎസ്എസ് ഭാരവാഹിയുടെ ഈ ആലോചന തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്,” രാഷ്ട്രീയ മുസ്‌ലിം മഞ്ചിന്റെ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് അഫ്‌സൽ വ്യക്തമാക്കി.

നേരത്തെ ആർഎസ്എസ് ഈദ് മിലാൻ പരിപാടി നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് ഭാരവാഹികൾ ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞു. അതേസമയം ഈദ് മിലാൻ പരിപാടി ആർഎസ്എസ് സംഘടിപ്പിക്കുമെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിവരമെന്ന് ഫറൂഖ് ഷെയ്ഖ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ