scorecardresearch

കഴിഞ്ഞ സാമ്പത്തിക വർഷവും 2000 രൂപയുടെ പുതിയ നോട്ട് വിതരണം ചെയ്യാതെ റിസർവ് ബാങ്ക്

2020-21ല്‍ മൊത്തം നോട്ടുകളുടെ വിതരണം നേരിയ തോതില്‍ ഇടിഞ്ഞ് 2,23,301 ലക്ഷമായി. 2,23,875 ലക്ഷം ആയിരുന്നു 2019-20 സാമ്പത്തിക വര്‍ഷത്തെ എണ്ണം.

2020-21ല്‍ മൊത്തം നോട്ടുകളുടെ വിതരണം നേരിയ തോതില്‍ ഇടിഞ്ഞ് 2,23,301 ലക്ഷമായി. 2,23,875 ലക്ഷം ആയിരുന്നു 2019-20 സാമ്പത്തിക വര്‍ഷത്തെ എണ്ണം.

author-image
WebDesk
New Update
banks, bank deposit interest rate, SB account interest rate, FD interest rate, what is sweep-in accounts, sweep-in accounts, interest rate, money news, sbi, bank news, ie malayalam

മുംബൈ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രണ്ടായിരം രൂപയുടെ നോട്ടുകൾ പുതുതായി വിതരണം ചെയ്യാതെ റിസർവ് ബാങ്ക്. കഴിഞ്ഞ സാമ്പത്തികവർഷം രണ്ടായിരം രൂപയുടെ ഒരു നോട്ട് പോലും ആർ ബി ഐ അച്ചടിച്ചില്ലെന്ന് 2020ൽ പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കിരുന്നു.

Advertisment

നരേന്ദ്രമോദി സർക്കാർ ആദ്യത്തവണ ഭരണത്തിലേറിയ ശേഷമാണ് രണ്ടായിരം രൂപയുടെ നോട്ട് ആർ ബി ഐ അച്ചടിക്കാൻ ആരംഭിച്ചത്. നിലവിലുണ്ടായിരന്ന ആയിരം, അഞ്ചൂറ് രൂപയുടെ നോട്ടുകൾ 2016 നവംബർ എട്ടിന് രാത്രി എട്ടിന് മോദി സർക്കാർ നിരോധിച്ചു. തുടർന്നാണ് പുതിയ 200, 500 രൂപ നോട്ടുകൾ ആർ ബി ഐ അച്ചടിക്കാൻ  ആരംഭിച്ചത്.  

രണ്ടായിരം രൂപ നോട്ടുകൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും കുറഞ്ഞുവരുന്നുവെന്നാണ് 2018 -19 സാമ്പത്തികവർഷം മുതലുള്ള കണക്കുകൾ കാണിക്കുന്നത്. രണ്ടായിരം രൂപയുടെ 467 ലക്ഷം നോട്ടുകളാണ് റിസര്‍വ് ബാങ്ക് അവസാനമായി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്തത്.

2020-21ല്‍ മൊത്തം നോട്ടുകളുടെ വിതരണം നേരിയ തോതില്‍ ഇടിഞ്ഞ് 2,23,301 ലക്ഷമായി. 2,23,875 ലക്ഷം ആയിരുന്നു 2019-20 സാമ്പത്തിക വര്‍ഷത്തെ എണ്ണം. ഇടിവ് 0.3 ശതമാനമെന്ന് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നോട്ടുകളുടെ ഇന്‍ഡന്റ് മുന്‍ വര്‍ഷത്തേക്കാള്‍ 9.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാണയങ്ങളുടെ ഇന്‍ഡന്റ് 11.8 ശതമാനവും വിതരണം 4.7 ശതമാനവും കുറഞ്ഞു.

Also Read: ഫൈസര്‍ വാക്സിന്‍ ജൂലൈയോടെ ലഭ്യമായേക്കും: കേന്ദ്ര സര്‍ക്കാര്‍

2020-21 കാലയളവില്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 16.8 ശതമാനവും എണ്ണം 7.2 ശതമാനവും വര്‍ധിച്ചു. 2019-20 കാലയളവില്‍ ഈ വളര്‍ച്ച യഥാക്രമം 14.7 ശതമാനവും 6.6 ശതമാനവും ആയിരുന്നു.

2021 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം പ്രചാരത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 85.7 ശതമാനം 500, 2,000 രൂപ നോട്ടുകളുടെ വിഹിതമാണ്. 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇത് 83.4 ശതമാനമായിരുന്നു.

2021 മാര്‍ച്ച് 31 വരെ പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 500 രൂപയുടേതാണ് ഏറ്റവും ഉയര്‍ന്ന വിഹിതം, 31.1 ശതമാനം, 10 രൂപ നോട്ടാണ് തൊട്ടുപിന്നില്‍, 23.6 ശതമാനം. മൊത്തം നോട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 25.4 ശതമാനമായിരുന്നു 500 രൂപയുടെ വിഹിതം. 20 രൂപ രൂപയുടെ വിതരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 38,250 ലക്ഷം എണ്ണമായി ഉയര്‍ന്നു. 2019-20ൽ 13,390 ലക്ഷമായിരുന്നു വിതരണം ചെയ്ത 20 രൂപ നോട്ടുകളുടെ എണ്ണം.

Currency Rbi Demonetisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: