ന്യൂഡൽഹി: ജമാഅത്തുദ്ദഅ്‌വ തലവൻ ഹാഫിസ് സഈദിനെയും മുംബൈ സ്ഫോടന പരന്പരകളുടെ സൂത്രധാരൻ ദാവൂദ് ഇബ്രാഹിമിനേയും ഇന്ത്യക്ക് കൈമാറാൻ അന്വേഷണണ ഏജൻൻസികളാരും ഇതു വരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ദാവൂദ് ഇബ്രാഹിമിനേയും ഹാഫിസ് സഈദിനേയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനായി അന്വേഷണ ഏജൻസികളിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല’ എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടി. ദാവൂദ് ഇബ്രാഹിമാണ് 1993ലെ സ്ഫോടന പരന്പരയിലെ പ്രധാന പ്രതി. 260 പേർക്കും ജീവഹാനി സംഭവിക്കുകയും 700ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. രാജ്യം വിട്ട ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ താമസിക്കുകയാണെന്നാണ് സൂചന.

2008 നവംബർ 26ന് കടൽ കടന്നെത്തിയ ഭീകരർ മുംബൈയിൽ 166 പേരെയാണ് കൊന്നൊടുക്കിയത്. ഈ കേസിലെ പ്രധാന പ്രതിയാണ് ലഷ്കർ ഇ തൊയ്ബ സഹ സ്ഥാപകൻ കൂടിയായ ഹാഫിസ് സഈദ്.

ദാവൂദ് ഇബ്രാഹീം പകിസ്തനിലുണ്ടെന്ന് ആഭ്യന്തരര മന്ത്രി രാജ്നാഥി സിങ് പറഞ്ഞിരുന്നു. ഇന്ത്യയിലെ സ്ഫോടന പരന്പരയിലെ പ്രധാന പ്രതിയാണ് ദാവൂദ് ഇബ്രാഹിം എന്ന് കാണിച്ച് പത്ത് വർഷത്തോളമായി പാകിസ്ഥാന് ഫയലുകൾ അയക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമമാക്കിയിരുന്നു. എന്നാൽ ഇന്ത്യക്ക് ഇവരെ കൈമാറണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ