ന്യൂഡൽഹി: കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന വിമാന സര്‍വീസ് പുനഃരാരംഭിക്കാന്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുംവരെ വിമാനക്കന്പനികള്‍ ബുക്കിംഗ് ആരംഭിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
The Ministry of Civil Aviation clarifies that so far no decision has been taken to open domestic or international operations.
Airlines are advised to open their bookings only after a decision in this regard has been taken by the Government.@MoCA_GoI @DGCAIndia @AAI_Official
— Hardeep Singh Puri (@HardeepSPuri) April 18, 2020
ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തശേഷമേ വിമാനക്കമ്പനികൾ ബുക്കിംഗ് തുടങ്ങാവു എന്നും ഹര്‍ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.
നേരത്തേ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ ബുക്കിങ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യ മെയ് 4-നും ജൂണ്‍ 2-നും ശേഷം യഥാക്രമം ആഭ്യന്തര, അന്തരാഷ്ട്ര റൂട്ടുകളിലേക്കും ടിക്കറ്റുകള്‍ നല്കി തുടങ്ങുമെന്ന് അറിയിച്ചിരുന്നു.
ആഗോള ആരോഗ്യ ആശങ്കകളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന ആഭ്യന്തര സര്‍വീസുകളിലേക്കുള്ള ബുക്കിങ്ങുകള്‍ മെയ് 3 വരേയും വിദേശത്തേക്കുള്ള ടിക്കറ്റുകള്‍ മെയ് 31 വരെയും നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ഇന്ത്യയുടെ വെബ്സൈറ്റിലെ അറിയിപ്പ് പറയുന്നു.
കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ട ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 3 വരെ ലോക്ക്ഡൗണ്‍ കാലാവധി വര്‍ദ്ധിപ്പിച്ചു. ഈ കാലയളവില്‍ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര യാത്ര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook