ദേശീയ പൗരത്വ രജിസ്ട്രർ (എൻആർസി) രാജ്യത്താകെ നടപ്പാക്കാൻ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ചൊവ്വാഴ്ച ലോക്സഭയിൽ പറഞ്ഞു.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, അസമിലെ എൻആർസി ഉൾപ്പെടുത്തലുകളുടെ അനുബന്ധ പട്ടികയും ഒഴിവാക്കലുകളുടെ പട്ടികയും 2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ചതായി മന്ത്രി പറഞ്ഞു.
“”ഇതുവരെ, ദേശീയ തലത്തിൽ ഇന്ത്യൻ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല,” അദ്ദേഹം ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.
എൻആർസിയുടെ അപ്ഡേറ്റ് അസമിൽ മാത്രമാണ് നടത്തിയത്. 2019-ൽ എൻആർസിയുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, 3.30 കോടി അപേക്ഷകരിൽ നിന്ന് 19.06 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു.