സിബിഐ ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമാകാതെ സെലക്ഷന്‍ കമ്മിറ്റി പിരിഞ്ഞു

സമിതി വെളളിയാഴ്ച്ച വീണ്ടും ചേരുമെന്നാണ് വിവരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ സിബിഐ ഡയറക്ടറെ നിയമിക്കാന്‍ തീരുമാനമായില്ലെന്ന് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടങ്ങിയ സമിതി വെളളിയാഴ്ച്ച വീണ്ടും ചേരുമെന്നാണ് വിവരം.
അലോക്​ വർമ്മയെ സി.ബി.​ഐ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ മാറ്റാൻ തീരുമാനമെടുത്തതിന്​ ശേഷം ഇതാദ്യമായാണ്​ സമിതി യോഗം ചേരുന്നത്​. രണ്ടാഴ്​ചക്ക്​ മുമ്പ്​ നടന്ന യോഗത്തിലാണ്​ അലോക്​ വർമ്മയെ മാറ്റാൻ തീരുമാനിച്ചത്​.

സെലക്ഷൻ കമ്മിറ്റി ബുധനാഴ്ച ആദ്യം യോഗം ചേർന്നപ്പോൾ വർമയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്. എന്നാൽ സിവിസി റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന മല്ലികാർജ്ജുന ഖർഗെയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രി അന്ന് യോജിച്ചു. രണ്ടാം ദിനം, അതായത് വ്യാഴാഴ്ച, ജസ്റ്റിസ് എ കെ സിക്രി വർമയ്ക്ക് ഇനിയും സമയം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയതോടെ അലോക് വർമ്മയെ സംരക്ഷിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു.
അലോക് വർമ്മയ്ക്കെതിരെ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി പറയുന്നു. സാഹചര്യ തെളിവുകൾ മാത്രം ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് ഉത്തരവ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No decision on new cbi chief selection committee to meet again reports

Next Story
യു.പിയില്‍ എന്‍ഡിഎ വീഴും; പ്രിയങ്ക ഇല്ലാതെയും എസ്പി-ബിഎസ്പി സഖ്യം 51 സീറ്റുകള്‍ നേടും: എബിപി സി-വോട്ടര്‍ സര്‍വെ
The moderation of comments is automated and not cleared manually by malayalam.indianexpress.com