ന്യൂഡൽഹി: ഈ വർഷം തന്നെ കോവിഡ് വാക്സിൻ കണ്ടുപിടിക്കാനാകുമെന്ന ഐസിഎംആറിന്റെ പ്രതീക്ഷ വെറുതെയാണെന്ന് സിഎസ്ഐആർ, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ്, ബയോടെക്നോളജി വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും.
ഈ സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പുകളിലെ ഉദ്യോഗസ്ഥരും, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ ശാസ്ത്ര ഉപദേശകനായ കെ.വിജയ് രാഘവൻ, ശാസ്ത്ര സാങ്കേതിക വകുപ്പിലെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുൾപ്പെടുന്നവർ പാർലമെന്റിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചു. കോവിഡ് -19നെ ചെറുക്കാനുള്ള സർക്കാരിന്റെ തയ്യാറെടുപ്പിനെക്കുറിച്ചും വാക്സിനുകളെക്കുറിച്ചും, മരുന്നുകളെയും ആരോഗ്യ ഉപകരണങ്ങളെ കുറിച്ചും വിശദീകരിച്ചു. 30 അംഗങ്ങളിൽ ആറ് പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
Read More: ഭയക്കണം; ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികൾ
പകർച്ചവ്യാധി മൂലമുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, സമിതി അംഗങ്ങളെ ഓൺലൈൻ വഴി യോഗം ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ചെയർമാൻ ജയറാം രമേശ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണ രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡുവിന് കത്തയച്ചിരുന്നു.
“ഇന്നത്തെ ഞങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് പര്യാപ്തമായ പങ്കാളിത്തം ഇല്ലായിരുന്നു. പക്ഷെ അതിന് തീർച്ചയായും ഒരു പെരുമാറ്റ ചട്ടമുണ്ടായിരുന്നു. ദുഷ്കരമായ സാഹചര്യങ്ങളിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ സഹ കമ്മിറ്റി അംഗങ്ങൾക്കും പ്രക്രിയയെ സമ്പന്നമാക്കിയ ഉദ്യോഗസ്ഥർക്കും ഞാൻ നന്ദി പറയുന്നു. ഇത്തരം ഇടപെടലുകളാൽ നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നു,” ജയറാം രമേശ് യോഗത്തിന് ശേഷം പറഞ്ഞു.
2021 ന്റെ തുടക്കത്തിൽ മാത്രമേ ഒരു വാക്സിൻ ഇന്ത്യയിൽ വാണിജ്യപരമായി ലഭ്യമാകൂവെന്ന് ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. ഇത് ആഭ്യന്തരമായി വികസിപ്പിക്കുകയും നിർമ്മിക്കുകയും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വികസിപ്പിക്കുകയും ഇന്ത്യയിൽ നിർമ്മിക്കുകയും ചെയ്യുന്ന വാക്സിൻ ആകാം. 30,000 രൂപയിൽ താഴെയുള്ള വെന്റിലേറ്ററുകൾ പോലെ കുറഞ്ഞ ചെലവിൽ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ വകുപ്പുകളും സ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു, ആരോഗ്യ സുരക്ഷ പ്രതിരോധ സുരക്ഷയെപ്പോലെ നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി.
ഈ വർഷം ഓഗസ്റ്റ് 15 നകം കോവിഡ് വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് ഐസിഎംആർ അവകാശപ്പെട്ടിരുന്നു. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ കോവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ തിരഞ്ഞെടുത്ത 12 ആശുപത്രികൾക്ക് എഴുതിയ കത്തിലാണ് ഓഗസ്റ്റ് 15 എന്ന തീയതി സൂചിപ്പിച്ചിരുന്നത്. എന്നാൽ ചില മുൻനിര ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും ഈ ടൈംലൈനിനെ യുക്തിരഹിതം എന്നും “അസംബന്ധം” എന്നും വിളിച്ചിരുന്നു. അനാവശ്യമായ ചുവപ്പുനാടകൾ മുറിച്ച് കാര്യങ്ങൾ വേഗത്തിലാക്കാനാണ് ഈ കത്തെന്ന് ഐസിഎംആർ പിന്നീട് വ്യക്തമാക്കിയിരുന്നു.
Read in English: No Covid vaccine appears possible before next year, House panel told