Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

പുതിയ വൈറസിനെ നേരിടാന്‍ ‘നോ കൊറോണ, കൊറോണ നോ’ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി

കൊറോണ വൈറസിന്റെ വകഭേദം സംഭവിച്ച വൈറസിൽ നിന്ന് രക്ഷപ്പെടാൻ ‘നോ കൊറോണ, കൊറോണ നോ’ എന്ന മുദ്രാവാക്യം വിളിച്ചാൽ മതിയെന്നാണ് മന്ത്രിയുടെ അഭിപ്രായം

ന്യൂഡൽഹി: വകഭേദം സംഭവിച്ച വൈറസിനെ തുരത്താൻ ‘നോ കൊറോണ, കൊറോണ നോ’ എന്ന മുദ്രാവാക്യം വിളിച്ചാൽ മതിയെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ. നേരത്തെ ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ച വ്യക്തി കൂടിയാണ് അത്‌വാലെ.

കൊറോണ വൈറസിന്റെ വകഭേദം സംഭവിച്ച വൈറസിൽ നിന്ന് രക്ഷപ്പെടാൻ ‘നോ കൊറോണ, കൊറോണ നോ’ എന്ന മുദ്രാവാക്യം വിളിച്ചാൽ മതിയെന്നാണ് മന്ത്രിയുടെ അഭിപ്രായം.

“നേരത്തെ ഞാൻ ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം നൽകി. അത് മികച്ച ഫലം നൽകി. ഇപ്പോൾ കൊറോണ പോകുകയാണ്. എന്നാൽ, കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാൻ ഞാൻ മറ്റൊരു മുദ്രാവാക്യം നൽകുന്നു, ‘നോ കൊറോണ, കൊറോണ നോ’ എന്നാണ് അത്,” കേന്ദ്രമന്ത്രി പറഞ്ഞു.

Read Also: രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം തുടരും

അതേസമയം, രാംദാസ് അത്‌വാലെയ്‌ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ച് പ്രാർത്ഥിച്ചതിനു പിന്നാലെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യ ഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലാണ് കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്. ഫെബ്രുവരി 20 നായിരുന്നു ഈ പരിപാടി. ഒക്ടോബറിലാണ് മന്ത്രിക്ക് കോവിഡ് പോസിറ്റീവായത്.

നരേന്ദ്ര മോദി സർക്കാരിൽ സാമൂഹ്യനീതി വകുപ്പ് കെെകാര്യം ചെയ്യുന്ന മന്ത്രിയാണ് അത്‌വാലെ. രാജ്യസഭാംഗവും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No corona corona no union minister ramdas athawale new corona slogan

Next Story
രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം തുടരും
The moderation of comments is automated and not cleared manually by malayalam.indianexpress.com