scorecardresearch

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: ആരുടെയെങ്കിലും ദുർവാശിക്ക് വേണ്ടി നിയമം നിർമ്മിക്കരുതെന്ന് പ്രിയങ്ക ഗാന്ധി

നിലവിലുള്ള നിയമം പാവപ്പെട്ടവർക്ക് ഉറപ്പ് നൽകുന്ന 100 ദിവസത്തെ തൊഴിൽ എന്ന അവകാശത്തെ പുതിയ ബിൽ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി

നിലവിലുള്ള നിയമം പാവപ്പെട്ടവർക്ക് ഉറപ്പ് നൽകുന്ന 100 ദിവസത്തെ തൊഴിൽ എന്ന അവകാശത്തെ പുതിയ ബിൽ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി

author-image
WebDesk
New Update
Priyanka Gandhi

ചിത്രം: യൂട്യൂബ്

ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ ലോക്‌സഭയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ആരുടെയെങ്കിലും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ ദുർവാശികൾക്കോ വേണ്ടി ബില്ലുകൾ അവതരിപ്പിക്കരുതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Advertisment

നിലവിലുള്ള നിയമം പാവപ്പെട്ടവർക്ക് ഉറപ്പ് നൽകുന്ന 100 ദിവസത്തെ തൊഴിൽ എന്ന അവകാശത്തെ പുതിയ ബിൽ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. "VB-G RAM G" എന്ന പുതിയ ബില്ലിനെതിരെ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 

പദ്ധതികളുടെ പേരു മാറ്റുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും എന്തിനാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പാർലമെന്റ് വളപ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു. പാവപ്പെട്ട ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നതാണ് നിലവിലുള്ള എം.ജി.എൻ.ആർ.ഇ.ജി.എ നിയമം. എന്നാൽ പുതിയ ബിൽ ഈ അവകാശത്തെ ഇല്ലാതാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also Read: തൊഴിലുറപ്പ് പദ്ധതിയിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങൾക്കും സാമ്പത്തിക ബാധ്യത

തൊഴിൽ ദിനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്ന് വരുത്തിത്തീർക്കാൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, തൊഴിലാളികളുടെ കൂലിയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു. സഭയുടെ ഉപദേശം തേടാതെയോ ചർച്ചകൾ നടത്താതെയോ തിടുക്കത്തിൽ ബിൽ പാസാക്കരുത്. ബിൽ പിൻവലിച്ച് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ വിശദമായ പരിശോധനയ്ക്ക് വിടണം.

Also Read: തൊഴിലുറപ്പ് പദ്ധതിയെ നിർവീര്യമാക്കാനുള്ള ശ്രമം; സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം: മുഖ്യമന്ത്രി

കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് സർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്നും, ചെയ്ത ജോലിയുടെ പണം ലഭിക്കുന്നില്ലെന്നത് തൊഴിലാളികളുടെ സ്ഥിരം പരാതിയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി തന്റെ കുടുംബത്തിൽ നിന്നുള്ള വ്യക്തി അല്ലെന്നും, അദ്ദേഹം തനിക്ക് കുടുംബാംഗത്തെപ്പോലെ തന്നെയായിരുന്നു. ഇത് മുഴുവൻ രാജ്യത്തിന്റെയും വികാരമാണ്. ആരുടെയെങ്കിലും മുൻവിധിയുടെ പേരിൽ നിയമങ്ങൾ പാസാക്കരുതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Read More: കനത്ത മൂടൽ മഞ്ഞ്; ഡൽഹിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിത്തം; നാല് മരണം, നിരവധി പേർക്ക് പരിക്ക്

Priyanka Gandhi lok sabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: