Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സമ്പദ്‌വ്യവസ്ഥയ്ക്ക് സർക്കാർ ഇടപെടൽ പര്യാപ്തമല്ല: നിർമല സീതാരാമൻ

ചരിത്രത്തിലാദ്യമായി ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ റിപ്പോർട്ടുണ്ടായിരുന്നു

Bihar covid-19 vaccine, covid-19 vaccine bihar, bihar nirmala sitharaman, bihar bjp covid-19 promise, covid-19 vaccine promise BJP, bihar election news, indian express news, ie malayalam

ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് ഇപ്പോഴുള്ള സർക്കാർ ഇടപെടൽ പര്യാപ്തമല്ലെന്ന് നിർമല സീതാരാമൻ പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ചരിത്രത്തിലാദ്യമായി ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി 8.6 ശതമാനം ഇടിഞ്ഞതായാണ് ആര്‍ബിഐ വിലയിരുത്തല്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ശതമാനമെന്ന അഭൂതപൂര്‍വമായ ഇടിവാണു മൊത്ത ആഭ്യന്തര ഉത്പാദനത്തി(ജിഡിപി)യിലുണ്ടായതായി വ്യക്തമാക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി(എന്‍എസ്ഒ)ന്റെ കണക്ക് പുറത്തുവന്നതിനുപിന്നാലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് ആർബിഐ റിപ്പോർട്ട് പുറത്തുവന്നത്.

ഇതിന് പിന്നാലെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്‌ഗാർ യോജന കേന്ദ്രം അവതരിപ്പിച്ചിരുന്നു. മൂലധന ചെലവ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച പുതിയ പദ്ധതി. 2,65,080 കോടി രൂപയുടെ ആത്മനിർഭർ 3.0 ഉത്തേജക പാക്കേജിന്റെ ഭാഗമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആരോഗ്യ മേഖലയ്ക്കും മറ്റ് 26 മേഖലകളിലുള്ളവർക്കും ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീമും വീട് വാങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കും ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No amount of govt intervention adequate for pandemic hit economy says fm nirmala sitaraman

Next Story
വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ് -01 വിജയകരമായി വിക്ഷേപിച്ചുISRO, ഐഎസ്ആർഒ, GSAT, ജിസാറ്റ്, GSAT 19, ജിസാറ്റ് 19, GSAT 11, ജിസാറ്റ് 11, GSAT 20, ജിസാറ്റ് 20, high-speed Internet, ഉയർന്ന ശേഷിയുള്ള ഇന്റർനെറ്റ്, Space Applications Centre, High-throughput satellite, satellite technology
The moderation of comments is automated and not cleared manually by malayalam.indianexpress.com