രാജ്യത്തൊരിടത്തും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല: മായാവതി

കേവലമായ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഏത് പാർട്ടിയുമായും സഖ്യമുണ്ടാക്കാനുളള നീക്കം തങ്ങൾ നടത്തില്ലെന്ന് മായാവതി വ്യക്തമാക്കി

BSP, ബിഎസ്പി, Mayawati, മായാവതി, ie malayalam, ഐഇ മലയാളം

ഊഹാപോഹങ്ങൾ മുഴുവനും തളളി, വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെവിടെയും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി വ്യക്തമാക്കി. ഇന്ന് ചേർന്ന ബിഎസ്‌പി നേതൃ യോഗത്തിലാണ് തീരുമാനം എടുത്തത്. യുപിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ എസ്-പി, ബിഎസ്‌പി സഖ്യത്തിന് സാധിക്കുമെന്നും അവർ പറഞ്ഞു.

കേവലമായ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഏത് പാർട്ടിയുമായും സഖ്യമുണ്ടാക്കാനുളള നീക്കം തങ്ങൾ നടത്തില്ലെന്ന് മായാവതി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള നേതാക്കൾ യോഗത്തിൽ പങ്കെടുത്തെങ്കിലും ഉത്തർപ്രദേശിലെ സംസ്ഥാന നേതാക്കളാരും ഉണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പിന് വളരെ മുൻപ് തന്നെ പരസ്പരം ഉളള ശത്രുത മറന്ന് സഖ്യമായി മത്സരിക്കാൻ എസ്‌പിയും ബിഎസ്‌പിയും തീരുമാനിച്ചിരുന്നു. 38 സീറ്റുകളിലാണ് യുപിയിൽ ഇരു പാർട്ടികളും മത്സരിക്കുക. രണ്ട് സീറ്റുകൾ കോൺഗ്രസിന് വേണ്ടിയും മൂന്ന് സീറ്റുകൾ രാഷ്ട്രീയ ലോക്ദളിന് വേണ്ടിയുമാണ് മാറ്റിവച്ചത്.

ഇക്കുറി ബിജെപിയുടെ എൻഡിഎക്ക് എതിരെ ഇടതുപാർട്ടികളെയും പ്രാദേശിക കക്ഷികളെയും ഒപ്പം നിർത്തി വിശാല പ്രതിപക്ഷ സഖ്യമായി നേരിടാനാണ് കോൺഗ്രസ് നീക്കം. രാജ്യമെമ്പാടും പുതിയ കക്ഷികളെ കൂടി ഉൾപ്പെടുത്തി സഖ്യം വിപുലീകരിക്കാനാണ് ബിജെപിയുടെയും ശ്രമം.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No alliance with congress across india bsp supremo mayawati election news

Next Story
സ്ത്രീ സുരക്ഷയ്ക്കും 15 ലക്ഷം രൂപയ്ക്കും എന്ത് സംഭവിച്ചു? മോദിയോട് പ്രിയങ്കcongress cwc meeting, കോൺഗ്രസ്, congress cwc meeting today, പ്രിയങ്ക ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com